Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

രക്ഷാപ്രവർത്തനത്തിന് എത്തിയവർ കണ്ടത് കരളലിയിക്കുന്ന ദൃശ്യങ്ങള്‍... തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ കാട്ടുതീയില്‍ രക്ഷാപ്രവർത്തനം തുടരുന്നു...

12 MARCH 2018 08:42 AM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ കാട്ടുതീയില്‍പ്പെട്ട്‌ ട്രക്കിങ്ങിനു പോയ എട്ട് പേര്‍ മരിച്ചതായി സൂചന. നാലു വിദ്യാര്‍ഥികള്‍ക്കു ഗുരുതരപൊള്ളല്‍. നിസാരപരുക്കേറ്റ 19 പേരെ രക്ഷപെടുത്തി. നിരവധി വിദ്യാര്‍ഥികള്‍ വനത്തില്‍ കുടുങ്ങി. ബോഡിമെട്ടിനു സമീപം കൊളുക്കുമല കൊരങ്ങണി വനമേഖല സന്ദര്‍ശിച്ചുമടങ്ങിയ സംഘമാണ്‌ അപകടത്തില്‍പ്പെട്ടത്‌. ഗുരുതരമായി പരുക്കേറ്റു വനത്തില്‍ കുടുങ്ങിക്കിടക്കുന്ന 10 പേരെ പുറത്തെത്തിക്കാന്‍ രാത്രി വൈകിയും ശ്രമം തുടരുന്നതിനിടെയാണ്‌ എട്ട് പേര്‍ മരിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ സൂചന നല്‍കിയത്‌. സാരമല്ലാത്ത പൊള്ളലേറ്റ 19 പേരെ രക്ഷപ്പെടുത്തി. വ്യോമസേന ഹെലികോപ്‌റ്ററുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്‌.

ഏഴു പേര്‍ പരുക്കുകളില്ലതെ മലയിറങ്ങിയെത്തി. ആരും മരിച്ചതായി സ്‌ഥിരീകരിച്ചിട്ടില്ലെന്നു തേനി കലക്‌ടര്‍ പല്ലവി പല്‍ദേവ്‌ അറിയിച്ചതിനു പിന്നാലെയാണ്‌ ആറുപേര്‍ മരിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചത്‌. ചെന്നൈയില്‍ നിന്നുള്ള 27 പേരും തിരുപ്പൂരില്‍ നിന്നുള്ള 35 പേരുമാണു ചെന്നൈ ട്രക്കിങ്ങ്‌ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൊളുക്കുമലയിലെത്തിയത്‌. ഇവരില്‍ വിദ്യാര്‍ഥികളും കുട്ടികളുമുണ്ടെന്നാണു വിവരം. ഇന്നലെ വൈകിട്ട്‌ കൊളുക്കുമലയില്‍ നിന്നു കൊരങ്ങണിവഴി തമിഴ്‌നാട്ടിലേക്കു കടക്കവെയാണു സംഘം കാട്ടുതീയില്‍ അകപ്പെട്ടത്‌.

തീ പടര്‍ന്നതോടെ ഇവര്‍ ചിതറിയോടി. മലയിലെ പാറക്കെട്ടിലൊളിച്ചവരാണു നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്‌. നിസാര പൊള്ളലേറ്റവരെ നാട്ടുകാരും വനപാലകരും ചേര്‍ന്നു രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. തേനി കലക്‌ടറും പോലീസും അഗ്നിശമന സേനാംഗങ്ങളും വനം വകുപ്പ്‌ ഉദ്യോഗസ്‌ഥരും സംഭവസ്‌ഥലത്തെത്തിയിട്ടുണ്ട്‌. രാത്രിവൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌. ചോലവനമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനു ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നുണ്ട്‌.

ആറ്‌ ആംബുലന്‍സ്‌ കൊരങ്ങണി വനമേഖലയിലേക്കു പുറപ്പെട്ടിട്ടുണ്ട്‌. 13 ആംബുലന്‍സ്‌ രക്ഷാപ്രവര്‍ത്തകർ ഹൊസൂരില്‍ നിന്ന്‌ പത്തു ഹെലികോപ്‌ടറുകള്‍ നാളെ രാവിലെ തെരച്ചിലിനിറങ്ങുമെന്ന്‌ അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌. പരുക്കേറ്റവരെ തേനി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഇവര്‍ക്കായി പ്രത്യേക വാര്‍ഡ്‌ സജ്‌ജമാക്കി. ഉപമുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം തേനി ആശുപത്രിയിലെത്തി പൊള്ളലേറ്റവരെ സന്ദര്‍ശിച്ചു. പ്രകൃതിപഠന യാത്രയ്‌ക്കായി ശനിയാഴ്‌ചയാണു സംഘം കൊളുക്കുമലയിലെത്തിയത്‌. രാത്രിയില്‍ ഇവിടുത്തെ എസ്‌റ്റേറ്റില്‍ തങ്ങി. രണ്ടുമാസമായി ചോലവന മേഖലയില്‍ കാട്ടുതീ വ്യാപകമാണ്‌.

കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടുതീ പടര്‍ന്നിരുന്നതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. അനധികൃത ട്രക്കിങ്‌ പാതയാണിത്‌. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനു കേന്ദ്ര പ്രതിരോധന മന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. വ്യോമസേന ഹെലികോപ്‌റ്ററുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്‌. ത്തനത്തിനു തയാറായിട്ടുണ്ട്‌. ഹൊസൂരില്‍ നിന്ന്‌ പത്തു ഹെലികോപ്‌ടറുകള്‍ നാളെ രാവിലെ തെരച്ചിലിനിറങ്ങുമെന്ന്‌ അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌.

പരുക്കേറ്റവരെ തേനി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഇവര്‍ക്കായി പ്രത്യേക വാര്‍ഡ്‌ സജ്‌ജമാക്കി. ഉപമുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം തേനി ആശുപത്രിയിലെത്തി പൊള്ളലേറ്റവരെ സന്ദര്‍ശിച്ചു. പ്രകൃതിപഠന യാത്രയ്‌ക്കായി ശനിയാഴ്‌ചയാണു സംഘം കൊളുക്കുമലയിലെത്തിയത്‌. രാത്രിയില്‍ ഇവിടുത്തെ എസ്‌റ്റേറ്റില്‍ തങ്ങി. രണ്ടുമാസമായി ചോലവന മേഖലയില്‍ കാട്ടുതീ വ്യാപകമാണ്‌.

കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടുതീ പടര്‍ന്നിരുന്നതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. അനധികൃത ട്രക്കിങ്‌ പാതയാണിത്‌. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനു കേന്ദ്ര പ്രതിരോധന മന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (16 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (30 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (35 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (48 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (1 hour ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (1 hour ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (1 hour ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (2 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (3 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (3 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (4 hours ago)

Malayali Vartha Recommends