Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

വെളുത്ത വസ്ത്രം എടുത്തുവയ്ക്കാനും പത്രസമ്മേളനം നടത്താന്‍ പോകണമെന്നും പറഞ്ഞതിന് പിന്നാലെ സുനന്ദയെ കണ്ടത് കൊല്ലപ്പെട്ട നിലയിൽ; സുനന്ദയുടെ മരണം കൊലപാതകംതന്നെയെന്ന് വ്യക്തമാക്കുന്ന സൂചനകള്‍ കിട്ടിയിട്ടും എഫ്‌ഐആര്‍ പോലും ഇടാതെ കേസ് നീട്ടിക്കൊണ്ടുപോയത് എന്തിന് വേണ്ടി? സുനന്ദപുഷ്കര്‍ കൊല്ലപ്പെട്ടത് തന്നെ എന്ന് ഉറപ്പിക്കുന്ന പൊലീസ് റിപ്പോര്‍ട്ട് പുറത്ത്

12 MARCH 2018 12:28 PM IST
മലയാളി വാര്‍ത്ത

ശശി തരൂരിന്റെ ഭാര്യ സുനന്ദപുഷ്കര്‍ കൊല്ലപ്പെട്ടതുതന്നെ എന്ന് ഉറപ്പിക്കുന്ന പോലീസ് റിപ്പോര്‍ട്ട് പുറത്ത്.  സുനന്ദയുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെ സ്ഥലം സന്ദർശിച്ച വസന്ത് വിഹാർ സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ് അലോക് ശർമ്മയും സുനന്ദയുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നും ഇത് ആത്മഹത്യയല്ലെന്നും വ്യക്തമാക്കിയിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇൻക്വസ്റ്റ് നടപടികൾ ശരിയായ രീതിയിലല്ല പുരോഗമിക്കുന്നത് എന്ന് കണ്ടതോടെ ഇത് ഒരു കൊലപാതകം എന്ന നിലയിൽ അന്വേഷിക്കാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് സരോജിനി നഗർ സ്‌റ്റേഷൻ ഹൗസ് ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നതായും ഡിഎൻഎ വ്യക്തമാക്കുന്നു.

വിഷബാധയേറ്റാണ് മരണം സംഭവിച്ചതെന്ന് ഓട്ടോപ്‌സി റിപ്പോർട്ടിലും പറഞ്ഞിരുന്നു. സാഹചര്യ തെളിവുകൾ വച്ച് അൽപ്രാസോൾ വിഷം ഉപയോഗിച്ചുവെന്നായിരുന്നു സൂചനകൾ. ബലപ്രയോഗത്താലോ മൂർച്ചകുറഞ്ഞ ആയുധത്താലോ ഏറ്റ പരിക്കുകളാ് ശരീരത്തിൽ കണ്ടത്. ഇവ മരണ കാരണമാണെന്ന് കരുതാനാവില്ല. എന്നാൽ ഇതിൽ പത്താം നമ്പരായി രേഖപ്പെടുത്തിയ മുറിവ് ഇൻജക്ഷൻ നൽകിയതിന്റേതാണ്. 12-ാം നമ്പർ ആകട്ടെ പല്ലുകൊണ്ട് കടിയേറ്റ മുറിവും. സുനന്ദയുടെ ശരീരത്തിൽ കണ്ടെത്തിയ ഒന്നുമുതൽ 15വരെ മുറിവുകൾ 12 മണിക്കൂർ മുതൽ 4 ദിവസംവരെയുള്ള കാലയളവിൽ സംഭവിച്ചതാണെന്നും ഇൻജക്ഷൻ അടയാളമാണെങ്കിൽ പുതിയതാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സുനന്ദയുടെ ശരീരത്തിൽ മൽപിടിത്തത്തെ തുടർന്ന് നിരവധി പാടുകളും ഉണ്ടായിരുന്നു.

സുനന്ദയും തരൂരും തമ്മിൽ വഴക്കുണ്ടായതായി അവരുടെ പരിചാരകൻ നരെയ്ൻ സിങ് മൊഴി നൽകിയിരുന്നുവെന്നും പിന്നീട് സതേൺഡൽഹി റെയ്ഞ്ച് ജോയിന്റ് പൊലീസ് കമ്മിഷണർ വിവേക് ഗോഗിയക്ക് സമർപ്പിക്കപ്പെട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. അദ്ദേഹത്തിനായിരുന്നു അന്ന് കേസിന്റെ മേൽനോട്ടം. പിന്നീട് ഈ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിനും നൽകപ്പെട്ടു. എന്നാൽ ഇത്തരമൊരു റിപ്പോർട്ടുൾപ്പെടെ ഉണ്ടായിട്ടും മരണകാരണം വ്യക്തമായിട്ടും ഇതിൽ പൊലീസ് കേസെടുത്തില്ല. പിന്നീട് ഒരു ആഴ്ചയ്ക്ക് ശേഷം ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറി കൊലപാതകമെന്ന നിലയിൽ എഫ്‌ഐആർ ഇടാൻ അവർ തീരുമാനിച്ചെങ്കിലും നാലു മണിക്കൂറിനകം കേസ് വീണ്ടും ക്രൈംബ്രാഞ്ചിൽ നിന്ന് ഗോജിയയിലേക്ക് തന്നെ എത്തി.

മരണം സംഭവിച്ച വേളയിൽ തന്നെ ക്രൈംബ്രാഞ്ച് സംഭവസ്ഥലം സന്ദർശിച്ചിരുന്നു. എന്നാൽ പൊലീസ് കമ്മിഷണർ ബിഎസ് ബസ്സിയുടെ ചില തീരുമാനങ്ങൾ ഇത് എഫ്‌ഐആർ ഇടുന്നത് ഒരു വർഷത്തോളവും അന്വേഷണം രണ്ടുവർഷത്തോളവും വൈകിപ്പിക്കാൻ കാരണമായി.പോസ്റ്റുമോർട്ടം റിപ്പോർട്ടുമുതൽ രാസ പരിശോധന, വിരലടയാളം തുടങ്ങി എല്ലാവിവരങ്ങളും ഉൾപ്പെടുത്തിയാണ് രഹസ്യ റിപ്പോർട്ട് നൽകിയിരുന്നത്. സുനന്ദ കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായ സൂചനയുണ്ടായിട്ടും കേസ് രജിസ്റ്റർ ചെയ്യപ്പെട്ടില്ലെന്ന് ഡിഎൻഎ ചൂണ്ടിക്കാട്ടുന്നു. കൈയിൽ കടിയേറ്റ പാടും ഇൻജക്ഷൻ മാർക്കും പരിഗണിച്ചുകൊണ്ട് വിഷം വായിലൂടെ നൽകിയതാണോ അതോ കുത്തിവച്ചതാണോ എന്ന കാര്യത്തിൽ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

2014 ജനുവരി 17നാണ് രാത്രി ഒമ്പതുമണിയോടെ സുനന്ദ പുഷ്‌കറെ ഹോട്ടൽ ലീലാ പാലസിലെ 345ാം നമ്പർ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. ജനുവരി 15ന് വൈകീട്ട് 5.456ന് സുനന്ദ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തതായാണ് രേഖകൾ. നേരത്തേ 307ാം നമ്പർ മുറിയാണ് നൽകിയിരുന്നതെങ്കിലും പിന്നീട് ജനുവരി 16നാണ് അവർ 345-ാം നമ്പർ മുറിയിലേക്ക് മാറുന്നത്.സംഭവ ദിവസം മൂന്നുമണിക്ക് തന്റെ വെളുത്ത വസ്ത്രം എടുത്തുവയ്ക്കാനും പത്രസമ്മേളനത്തിന് പോകാനുണ്ടെന്നും സഹായിയോട് വ്യക്തമാക്കിയിരുന്നു. പക്ഷേ, പിന്നീട് അവരെ മരിച്ച നിലയിൽ കണ്ടുവെന്ന വിവരമാണ് പുറത്തുവന്നത്. ശശി തരൂരുമായുള്ള വിവാഹജീവിതം ഏഴുവർഷം തികയുന്നതിന് മുമ്പായിരുന്നു സുനന്ദയുടെ മരണം എന്നതിനാലാണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് സംഭവസ്ഥലത്ത് ഇൻക്വസ്റ്റിന് എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (15 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (29 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (34 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (47 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (1 hour ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (1 hour ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (1 hour ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (2 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (3 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (3 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

Malayali Vartha Recommends