സിപിഎമ്മുമായി ഒത്തുചേരാന്‍ തയ്യാറാണെന്ന് മമതാ ബാനര്‍ജി

സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ച തടയുന്നതിനായി സിപിഎമ്മുമായി ഒത്തുചേരാന്‍ തയ്യാറാണെന്ന് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബി.ജെ.പിയെ അധികാരത്തില്‍ നിന്നും അകറ്റുന്നതിന് സിപിഎം മുന്നോട്ടു വരികയാണെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ച നടത്തി വേണ്ട തീരുമാനം എടുക്കുമെന്നും മമത പറഞ്ഞു.
ചിലര്‍ എന്നെ ഇടതുപാര്‍ട്ടി അനുഭാവി എന്നു വിളിക്കാറുണ്ട്. അതില്‍ എനിക്ക് യാതൊരു പ്രശ്‌നവുമില്ല. ഇടതുപാര്‍ട്ടികളോട് എനിക്ക് ഒരു വിരോധവുമില്ല. ഒട്ടേറെ നല്ല വ്യക്‌തികള്‍ ഇടതുപാര്‍ട്ടിയിലുണ്ട്. ജനങ്ങളുടെ പുരോഗമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരോടൊപ്പമാണ് തൃണമൂല്‍ കോണ്‍ഗ്രസ് എന്നും നില്‍ക്കുന്നതെന്ന് മമത പറഞ്ഞു.
പശ്‌ചിമ ബംഗാളിലെ ബിജെപിയുടെ വളര്‍ച്ചയില്‍ വേവലാതിയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2009 ല്‍ ഒരു സീറ്റ് മാത്രമാണ് ബിജെപിയ്‌ക്ക് ലഭിച്ചത്. 2014 ല്‍ അത് രണ്ടെണ്ണമായെന്നു മാത്രം.
ബിഹാറില്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവും ജെഡിയു നേതാവ് നിതീഷ് കുമാറും ഒന്നിച്ച് ചേര്‍ന്നതിനെ അഭിനന്ദിക്കുന്നു. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പു നടന്നിരുന്നുവെങ്കില്‍ ബിജെപിയെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ അവര്‍ക്ക് നേടാമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha