അധ്യാപകദിനത്തില്‍ പ്രധാനമന്ത്രി എല്ലാ സ്‌കൂളിലുമെത്തും, കുട്ടികളോടു സംസാരിക്കും

രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളോടെല്ലാം സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അവസരമൊരുക്കുന്നു. സെപ്‌റ്റംബര്‍ അഞ്ചിന് എല്ലാ സ്‌കൂളിലെയും സ്‌ക്രീനില്‍ 3.30 മുതല്‍ 4.45 വരെയാണു പ്രധാനമന്ത്രി വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുന്നത്.
മോഡിയുടെ പ്രസംഗം എല്ലാ സ്‌കൂളുകളിലും കാണിക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നിര്‍ദേശം. ദൂരദര്‍ശന്‍ ചാനലിലും റേഡിയോയിലും മറ്റ് നവമാധ്യമങ്ങളിലൂടെയുമാണ് പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ഓണാഘോഷം, വൈദ്യുതി മുടക്കം എന്നിവ പരിപാടിയെ ബാധിക്കാതിരിക്കുവാന്‍ വേണ്ട സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കണമെന്നും ഡയറക്ടറുടെ ഉത്തരവില്‍ പറഞ്ഞിരിക്കുന്നു.
അന്ന് അവധിയുള്ള സ്‌കൂളുകളില്‍ തൊട്ടടുത്ത ദിവസം തന്നെ പ്രത്യേക സൗകര്യമൊരുക്കാനും നിര്‍ദേശമുണ്ട്.
രാജ്യത്താദ്യമായാണു പ്രധാനമന്ത്രി രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളോടെല്ലാം സംസാരിക്കാന്‍ അവസരമൊരുക്കുന്നത്. ആകെ 28 കോടിയോളം സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇന്ത്യയിലുള്ളത്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കു പ്രധാനമന്ത്രി ഉത്തരവും നല്‍കും. ഇന്ത്യയിലെ എല്ലാ സ്‌കൂളിലും പ്രധാനമന്ത്രിയുടെ സന്ദേശമെത്തിക്കാന്‍ നടപടിയെടുക്കണമെന്ന നിര്‍ദേശം കേന്ദ്ര മാനവശേഷി വകുപ്പു സെക്രട്ടറി രാജശ്രീ ഭട്ടാചാര്യ സംസ്‌ഥാനങ്ങള്‍ക്കു നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha