വന്ദവാസിക്കടുത്തുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

തമിഴ്‌നാട്ടിലെ വന്ദവാസിക്കടുത്തുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയ്‌ക്കായിരുന്നു സംഭവം. വന്ദവാസി മുനിസിപ്പാലിറ്റി ഡ്രൈവര്‍ ജി.വെങ്കിടേശന്‍ (40), ശുചീകരണ തൊഴിലാളി എം.അര്‍ജുനന്‍ (34) എന്നിവരാണ് കൊല്ലപ്പെട്ടത്.
വന്ദവാസി-ചെയ്യൂര്‍ റോഡരികില്‍ കിടന്ന തകരപ്പാത്രങ്ങളില്‍ ഒരെണ്ണം ഇരുവരും ചേര്‍ന്ന് തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. രണ്ടുപേരും സംഭവസ്‌ഥലത്തുതന്നെ കൊല്ലപ്പെട്ടു.
തീപിടുത്തത്തിനു കാരണമാവുന്ന 35 ലിറ്ററോളം വരുന്ന ദ്രാവകമായിരുന്നു ഓരോ ടിന്നിലും ഉണ്ടായിരുന്നതെന്നു പൊലീസ് കണ്ടെത്തി. വന്ദവാസി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha