തമിഴ്‌നാട്ടില്‍ ഓടുന്ന ബസിന് തീപിടിച്ച് അഞ്ചു പേര്‍ മരിച്ചു

തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് ഓടുന്ന ബസിന് തീപിടിച്ച് അഞ്ചു പേര്‍ മരിച്ചു. പരുക്കേറ്റ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 78 തീര്‍ത്ഥാടകരും രണ്ടു ഡ്രൈവര്‍മാരുമാണ് ബസില്‍ ഉണ്ടായിരുന്നത്.രാമേശ്വരം ക്ഷേത്രം സന്ദര്‍ശിക്കുന്നതിന് എത്തിയതായിരുന്നു ഇവര്‍. ക്ഷേത്രദര്‍സനത്തിനു ശേഷം കന്യാകുമാരിക്കു പോകുമ്പോള്‍ ബസിന് തീപിടിക്കുകയായിരുന്നു. സംഭവസമയത്ത് തീര്‍ത്ഥാടകരെല്ലാം ഉറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബസില്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള നിരവധി സാധനങ്ങളുണ്ടായിരുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനായി പാചകവാതക സിലിണ്ടര്‍ അടക്കമുള്ള സംവിധാനങ്ങളുമായാണ് ഇവര്‍ യാത്ര ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നു.
https://www.facebook.com/Malayalivartha