മോഡിയെ സ്വതന്ത്രനായി വിടൂ ഭരിച്ചോട്ടെ... കേന്ദ്ര സര്‍ക്കാരിനെ ഒരു വര്‍ഷത്തേക്ക് വിമര്‍ശിക്കരുതെന്ന് ആര്‍എസ്‌എസ്

കേന്ദ്ര സര്‍ക്കാരിനെയോ സര്‍ക്കാര്‍ നയങ്ങളെയോ ഒരു വര്‍ഷത്തേക്ക് വിമര്‍ശിക്കരുതെന്ന് ആര്‍എസ്‌എസ് നേതൃത്വം. ആര്‍എസ്‌എസ് സംഘപരിവാര്‍ സംഘടനകളോടാണ് ആര്‍എസ്‌എസിന്റെ നിര്‍ദ്ദേശം. കേന്ദ്ര നയങ്ങളെ വിമര്‍ശിക്കുന്നത് കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമെന്ന് ആര്‍എസ്‌എസ് നേതൃത്വം വ്യക്‌തമാക്കി. മോഹന്‍ ഭഗവത് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളാണ് സംഘപരിവാര്‍ നേതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
ഭൂപരിഷ്‌ക്കരണ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കിസാന്‍ സംഘും ജനിതക മാറ്റം വരുത്തിയ വിളകളുടെ പരീക്ഷണത്തിനെതിരെ സ്വദേശി ജാഗരണ്‍ മഞ്ചും പ്രതിഷേധിച്ചിരുന്നു. വിവിധ രംഗങ്ങളിലെ വിദേശ നിക്ഷേപത്തിനെതിരെയും തൊഴില്‍ മേഖലകളില്‍ ഭേദഗതി വരുത്തുന്നതിനെതിരെയും ബിഎംഎസും രംഗത്ത് വന്നിരുന്നു. ഇന്‍ഷുറന്‍സ് ബില്‍ പാസാക്കിയാല്‍ സമരം ചെയ്യുമെന്ന് ബിഎംഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ പശ്‌ചാത്തലത്തിലാണ് ആര്‍എസ്‌എസ് സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ വിലക്കിക്കൊണ്ട് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha