തമിഴ്‌നാട്ടില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സിന് തീപിടിച്ച് 6 മരണം

തമിഴ്‌നാട്ടിലെ രാമപുരത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ബസിനു തീപിടിച്ച് അഞ്ചു പേര്‍ മരിച്ചു. ആറു പേര്‍ക്ക് പൊള്ളലേറ്റു. പശ്ചിമബംഗാളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. പരിക്കേറ്റവരെ രാമേശ്വരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസിന്റെ പിന്‍ഭാഗത്ത് തീ പടരുന്നത് കണ്ണാടിയില്‍ കൂടി ഡ്രൈവര്‍ കണ്ടതിനെതുടര്‍ന്ന് ബസ് യാത്രക്കാരോട് പെട്ടെന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. യാത്രക്കാര്‍ ഇറങ്ങുന്നതിനിടെ പിന്‍ഭാഗത്തുണ്ടായിരുന്ന രണ്ടു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഡ്രൈവറും ടൂറിസ്റ്റ് ഗൈഡും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും എല്ലാവരെയും പുറത്തിറക്കാന്‍ സാധിച്ചില്ല. 80 യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു. പുകയും തീയും കാരണം പതിനൊന്നു പേര്‍ ബസില്‍ കുടുങ്ങി. മിഡ്‌നാപ്പൂര്‍, ഹൂഗ്ലി എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് ബസ്സിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha