കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുവിനെതിരായ നാലാമത്തെ കേസിലെ വിധി ഇന്ന്

ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് പ്രതിയായ നാലാം കാലിത്തീറ്റ കുംഭകോണക്കേസില്‍ സിബിഐ പ്രത്യേക കോടതി വിധി ഇന്ന് പറയും. ഡുംക ട്രഷറിയില്‍നിന്നും വ്യാജ ബില്ലുകള്‍ നല്‍കി 3.76 കോടി തട്ടിയെടുത്ത കേസില്‍ ലാലുവിനു പുറമേ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അടക്കം 31 പേര്‍ക്കെതിരെ മാര്‍ച്ച് അഞ്ചിനു വിചാരണ പൂര്‍ത്തിയായിരുന്നു. ആറു കാലിത്തീറ്റ കേസുകളില്‍ മൂന്നെണ്ണത്തില്‍ വിധി പ്രഖ്യാപിച്ചിരുന്നു.
2013ല്‍ ആദ്യ കുംഭകോണക്കേസില്‍ ലാലുവിന് അഞ്ചു വര്‍ഷം തടവും പിഴയും കോടതി വിധിച്ചിരുന്നു. ഇതിനു പുറമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു വിലക്കുകയും ചെയ്തിരുന്നു. രണ്ട് മാസം ജയില്‍ ശിക്ഷ അനുഭവിച്ച ലാലുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്. രണ്ടാം കേസില്‍ മൂന്നരവര്‍ഷവും ശിക്ഷ ലഭിച്ചിരുന്നു. 19911994 കാലയളവില്‍ വ്യാജ ബില്ലുകള്‍ നല്‍കി ഡിയോഹര്‍ ട്രഷറിയില്‍ നിന്നും 89 ലക്ഷം രൂപ പിന്‍വലിച്ച കേസിലാണ് കോടതി നടപടി.
മൂന്നാം കേസില്‍ അഞ്ചുവര്‍ഷം തടവുശിക്ഷ ലഭിച്ചു. 199192 കാലത്ത് ചായ്ബസ ട്രഷറിയില്‍ നിന്ന് വ്യാജരഖകള്‍ ചമച്ച് 33.67 കോടി രൂപ പിന്‍വലിച്ചെന്നാണ് കേസ്. 7.10ലക്ഷം രൂപ മാത്രം പിന്‍വലിക്കാനായിരുന്നു അനുമതി ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha

























