Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജപ്പാന്‍ പരിയടനത്തില്‍ മോഡി ടോക്കിയോയിലെത്തി

01 SEPTEMBER 2014 04:00 PM IST
മലയാളി വാര്‍ത്ത.

ജപ്പാന്‍ പര്യടനത്തിന്റെ രണ്ടാം ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി ടോക്കിയോയിലെത്തി. ക്യോട്ടോയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷമാണ്‌ അദ്ദേഹം ടോക്കിയോയില്‍ എത്തിയത്‌. ഔദ്യോഗിക ചര്‍ച്ചകളും കൂടിക്കാഴ്‌ചകളും ഇന്ന്‌ ആരംഭിക്കും.
ഇന്നലെ ക്യോട്ടോ സര്‍വകലാശാല സന്ദര്‍ശിച്ച മോദി, അരിവാള്‍രോഗത്തിനു പ്രതിവിധി കണ്ടുപിടിക്കാനുള്ള സാധ്യതയെക്കുറിച്ച്‌ അവിടെയുള്ള ഗവേഷകരോട്‌ ആരാഞ്ഞു. 2012ലെ വൈദ്യശാസ്‌ത്ര നൊബേല്‍ സമ്മാനം നേടിയ എസ്‌. യമനകയോടും ഇതുസംബന്ധിച്ചു മോദി ചര്‍ച്ച നടത്തി.
ഇന്ത്യയിലെ ആദിവാസി മേഖലകളില്‍ അനേകംപേരുടെ മരണത്തിനിടയാക്കുന്നതാണ്‌ അരിവാള്‍രോഗം. മരുന്നു കണ്ടുപിടിക്കുന്നതിനുള്ള പരീക്ഷണങ്ങളില്‍ സംയുക്‌തമായി സഹകരിക്കാമെന്നു ജപ്പാന്‍ അറിയിച്ചതായി വിദേശകാര്യവൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഇന്നലെ ടോജി, കിനാകുജി എന്നീ സ്‌ഥലങ്ങളിലെ പ്രശസ്‌ത ബുദ്ധക്ഷേത്രങ്ങള്‍ കാണാനെത്തിയ മോദി, സന്ദര്‍ശനത്തിനിടെ സാധാരണക്കാരുമായും വിനോദസഞ്ചാരികളുമായും ഇടപഴകുകയും ഫോട്ടോകള്‍ക്കു പോസ്‌ ചെയ്യുകയും ആളുകള്‍ക്കു ഹസ്‌തദാനം നല്‍കുകയും കുഞ്ഞുങ്ങളെ ഓമനിക്കുകയും ചെയ്‌തു `ജനകീയനായി.
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ക്ഷേത്രസന്ദര്‍ശനവേളയില്‍ മോദിയോടൊപ്പം ഉണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (5 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends