ആള് ജപ്പാനില്‍ തന്നെ! മോഡിയുടെ 100 ദിനങ്ങള്‍ കൈയ്യടി നേടുന്നു; ലോക രാജ്യങ്ങള്‍ക്കിടയില്‍ അംഗീകാരം, മുഴുവന്‍ കുടുംബങ്ങള്‍ക്കും അക്കൗണ്ട്...

അതേസമയം മുഴുവന്‍ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട്, കൂടുതല്‍ വിദേശനിക്ഷേപം തുടങ്ങി സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് മോഡി സര്‍ക്കാരിന്റെ വിജയക്കുതുപ്പ് 100 ദിവസം പിന്നിടുന്നു.
ആസൂത്രണ കമ്മീഷന് പകരം സംവിധാനം ഏര്‍പ്പെടുത്താനും ആദ്യ നാളുകളില്‍ തീരുമാനിച്ചു. പെട്രോള്‍വില കുറഞ്ഞെങ്കിലും ഡീസല്‍ വില മാസം തോറും കൂട്ടാനുള്ള ശ്രമം പ്രതിഷേധമുണ്ടാക്കി. ഭരണരംഗത്ത് കാര്യക്ഷമ ഉറപ്പ് വരുത്താനും മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാനുള്ള നടപടികള്‍ക്കാണ് ആദ്യ നൂറ് ദിനങ്ങളില്‍ മോഡി സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. 100ദിവസങ്ങള്‍ക്കുള്ളില്‍സെന്‍സെക്‌സ് 1500 പോയിന്റ് ഉയര്‍ന്നതും സാമ്പത്തിക വളര്‍ച്ചാ നിരക്ക് 5.7 ശതമാനത്തിലെത്തിയതും നേട്ടമായി.
റിപ്പബ്ലിക് ദിനത്തിന് മുന്‍പ് ഏഴരകോടി കുടുംബങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടും ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും മുപ്പതിനായിരം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സും നല്‍കാനുള്ള ജന്‍ധന്‍യോജന വലിയ നേട്ടമായി.
എതിര്‍പ്പുകള്‍ക്കിടയിലും ഇന്‍ഷുറന്‍സ്, പ്രതിരോധം, റെയില്‍വെ തുടങ്ങിയ മേഖലകളില്‍ വിദേശനിക്ഷേപം ഉയര്‍ത്തുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. കള്ളപ്പണം കണ്ടെത്തി തിരിച്ചെത്തിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതും ആസൂത്രണകമ്മീഷന് പകരം സംസ്‌ഥാനങ്ങള്‍ക്ക് കൂടി പങ്കാളിത്തമുള്ള പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതും നിര്‍ണ്ണായക തീരുമാനങ്ങളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha