കൊല്‍ക്കത്തയിലെ ചാറ്റര്‍ജി ഇന്റര്‍നാഷണല്‍ കെട്ടിടത്തിന് തീപിടച്ചു

കൊല്‍ക്കത്തയിലെ ഏറ്റവും വലിയ കെട്ടിടമായ ചാറ്റര്‍ജി ഇന്റര്‍നാഷണലില്‍ തീപിടിച്ചു. കെട്ടിടത്തിന്റെ 15, 16 നിലകളിലാണ് തീപിടിച്ചത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഓഫിസ് സമയത്തിനു മുന്‍പ് തീപിടുത്തം ഉണ്ടായതിനാല്‍ ആരെങ്കിലും കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ കെട്ടിടത്തില്‍ വീടുകളും നിരവധി സ്വകാര്യ ഓഫിസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല
അഗ്നിശമനസേനയുടെ നാലു യൂണിറ്റുകള്‍ സംഭവസ്ഥലത്തേക്കു പുറപ്പെട്ടു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha