കടല്‍ക്കൊലക്കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ ആശുപത്രിയില്‍

കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരില്‍ ഒരാളായ മാസിമിലാനോ ലത്തോറയെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ വച്ച് രണ്ട് മത്സ്യ തൊഴിലാളികളെ വെടിവച്ചു കൊന്ന കേസിലാണ് ഇവര്‍ അറസ്റ്റിലായത്.
ന്യൂറോളജി വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ലത്തോറയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നാവികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് ഇറ്റാലിയന്‍ പ്രതിരോധമന്ത്രി ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha