കാശ്മീരില്‍ ജനവാസ കേന്ദ്രത്തിനു നേരെ പാക് ആക്രമണം; മൂന്ന് കുട്ടികളടക്കം അഞ്ച് ഗ്രാമീണര്‍ കൊല്ലപ്പെട്ടു

ജമ്മു കാഷ്മീരിലെ പൂഞ്ച് സെക്ടറില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. മൂന്ന് കുട്ടികളടക്കം അഞ്ച് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു പരിക്കേറ്റു. മേഖലയിലെ ജനവാസകേന്ദ്രങ്ങളിലാണ് പാക് സേനയുടെ ശക്തമായ ഷെല്ലാക്രമണമുണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നു.
ഒരു കുടുംബത്തിലെ അഞ്ചു പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് രാവിലെയോടെ ഉണ്ടായ ഷെല്ലാക്രമണം തുടരുകയാണ്.
രാജ്യരക്ഷയ്ക്കായി വേണ്ടിവന്നാല്‍ സൈന്യം അതിര്‍ത്തി കടക്കാനും മടിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മുന്നറിയിപ്പ് നല്‍കി ഒരു ദിവസം പിന്നിടുമ്പോഴാണ് പാക് സേനയുടെ പ്രകോപനമുണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























