ഡല്‍ഹിയില്‍ ബിജെപി എംഎല്‍എക്ക് നേരെ വെടിവെപ്പ്

ഡല്‍ഹിയില്‍ ബിജെപി എംഎല്‍എ ജിതേന്ദര്‍ സിങ് ഷണ്‍ഡെക്ക് നേരെ അഞ്‌ജാതര്‍ വെടിവെപ്പ് നടത്തി. ഇന്ന് പുലര്‍ച്ചെ എംഎല്‍എയുടെ വസതിക്ക് മുന്നിലായിരുന്നു സംഭവം. എംഎല്‍എയുടെ കാര്‍ തടഞ്ഞു നിര്‍ത്തി രണ്ടുപേര്‍ സംസാരിച്ച്‌കൊണ്ടിരിക്കുന്നതിനിടയില്‍ അവരില്‍ ഒരാള്‍ വെടി വെയ്‌ക്കുകയായിരുന്നു. ആക്രമണത്തില്‍ ജിതേന്ദര്‍ സിങിന് പരിക്കൊന്നും പറ്റിയിട്ടില്ല.
കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള എംഎല്‍എയാണ് ജിനേന്ദര്‍. വിവേക് വിഹാറിലെ വീടിന് മുന്നിലെ സിസി ടിവിയില്‍ അക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഹെല്‍മെറ്റ് ധരിച്ചതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അക്രമത്തിന് പിന്നില്‍ ആരാണെന്ന് അറിയില്ലെന്ന് എംഎല്‍എ പ്രതികരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha