ഇന്ത്യയിലും വരുന്നു രാജ്യാന്തര നിലവാരത്തിലുള്ള ട്രാഫിക് നിയമം

ഇപ്പോഴുള്ള മോട്ടോര്‍ വാഹന നിയമം റദ്ദാക്കി രാജ്യാന്തര നിലവാരത്തിലുള്ള ഗതാഗത നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. നിലവിലെ നിയമം അപ്പാടെ ഉപേക്ഷിച്ച് പുതിയ റോഡ് ട്രാഫിക് നിയമം കൊണ്ടുവരാനാണ് പദ്ധതി. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ തന്നെ പുതിയ റോഡ് ട്രാഫിക് നിയമം അവതരിപ്പിക്കുമെന്ന് കേന്ദ്ര റോഡ്ഗതാഗത ദേശീയപാതാ മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
1988ല്‍ നിലവില്‍ വന്ന ഇപ്പോഴത്തെ നിയമം കാലഹരണപ്പെട്ടെന്നും വേഗത്തില്‍ മാറുന്ന ഗതാഗത രംഗത്തിന് അനുയോജ്യമായ സമഗ്രമായ നിയമമാണ് ആവശ്യമെന്നും റോഡ് സുരക്ഷാ ശില്‍പശാലയില്‍ പങ്കെടുത്തുകൊണ്ട് ഗഡ്കരി പറഞ്ഞു. പുതിയ നിയമത്തിന്റെ കരട് അന്തിമ ഘട്ടത്തിലാണ്. അമേരിക്ക, കാനഡ, ജപ്പാന്‍, സിംഗപ്പൂര്‍, ജര്‍മ്മനി, യുകെ എന്നീ വികസിത രാജ്യങ്ങളിലെ മികച്ച നിയമ നടപടിക്രമങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വര്‍ഷവും രാജ്യത്ത് 1,38,000 പേര്‍ റോഡപകടങ്ങളില്‍ രമിക്കുന്നുണ്ട്. അപകട മരണങ്ങളില്‍ 63% ദേശീയ സംസ്ഥാന പതകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗതാഗത തിരക്കുണ്ടാകുന്ന തരത്തിലുള്ള വാഹനപ്പെരുപ്പവും റോഡ് ട്രാഫിക് നിയമങ്ങളുടെ ലംഘനവുമാണ് നഗരങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha