കാണാതായ കുട്ടിയെ അഴുക്കുചാലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

നാഗ്‌പൂരില്‍ കാണാതായ എട്ടു വയസുള്ള കുട്ടിയെ അഴുക്കുചാലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നാഗ്‌പൂരിലെ ഒരു ദന്തഡോക്‌ടറുടെ മകനെ രണ്ടു ദിവസം മുമ്പാണ് കാണാതായത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഡോക്‌ടറുടെ ക്ലിനിക്കിലെ ജീവനക്കാരനും ഇയാളുടെ സഹായിയും ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ വിട്ടു നല്‍കുന്നതിന് 10 കോടി രൂപ് ആവിശ്യപ്പെട്ടിരുന്നു.
എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒരു മണിക്കൂറിനകം കൊലപ്പെടുത്തിയതായി പോലീസ് പറയുന്നു. പഠാന്‍ സാവംഗ് ഗ്രാമത്തിലെ ഒരു പാലത്തിനടിയിലെ അഴുക്കുചാലിലാണ് മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha