ചൊവ്വയുടെ രഹസ്യമറിയാന്‍ ഇനി 23 ദിനങ്ങള്‍ കൂടി : മംഗള്‍യാന്‍ 300 ദിവസം പൂര്‍ത്തിയാക്കി

മംഗള്യാന് ചൊവ്വയില്‍ എത്താന്‍ ഇനി 23 ദിനങ്ങള്‍ കൂടി. 300 ദിവസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് മംഗള്‍യാന്‍ ചൊവ്വയോട് അടുക്കുന്നത്. ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് മംഗള്‍യാന് 23 ദിവസങ്ങള്‍ മാത്രമെന്ന് ഇസ്രൊയുടെ മൈക്രൊബ്ലോഗിങ് സൈറ്റില്‍ ശാസ്ത്രജ്ഞര്‍ കുറിച്ചു കഴിഞ്ഞു. ഇതുവരെ 62 കോടി കിലോമാറ്ററാണ് ഉപഗ്രഹം സഞ്ചരിച്ചത്. ഇപ്പോള്‍ 19 കോടി കിലോമീറ്റര്‍ അകന്നു സഞ്ചാരം തുടരുന്നു. ഇതുവരെ ഉപഗ്രഹത്തിന് മറ്റു സാങ്കേതിക പ്രശ്‌നങ്ങളൊന്നുമില്ല. ശരിയായ ദിശയില്‍ യാത്ര തുടരുകയാണ്.
ഈ മാസം 24 ഓടെ മംഗള്‍യാന്‍ ചൊവ്വയൊട് അടുക്കുമ്പോള്‍ ഇസ്രയെ കാത്തിരിക്കുന്നത് നിര്‍ണായക ദൗത്യം. ദ്രവ ഇന്ധന എഞ്ചിന്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കണം. ഉപഗ്രഹം ദൂരെയ്ക്കു പോകാതെ ചൊവ്വയ്ക്കു ചുറ്റുമുള്ള ദീര്‍ഘവൃത്ത പഥത്തില്‍ തളച്ചിടാനാണു ഇതു ചെയ്യുന്നത്. 2013 നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് മംഗള്‍യാന്‍ വിക്ഷേപിച്ചത്. ദൗത്യം വിജയിച്ചാല്‍ ചൊവ്വയില്‍ എത്തുന്ന അഞ്ചാമത്തെ രാജ്യമാകും ഇന്ത്യ. ചൊവ്വയിലെ ജലസാന്നധ്യം, അന്തരീക്ഷ ഘടന,അണുവികരണ സാന്നധ്യം എന്നിവയെക്കുറിച്ച് മംഗള്‍യാന്‍ പഠിക്കും. ഏഴോളം നിരീക്ഷണ ഉപഗേരഹങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇന്‍ഫ്രറെഡ് തരംഗങ്ങളുടെ സഹായത്താല്‍ വിവരം ശേഖരിക്കാന്‍ കഴിയുന്ന ഉപകരണം, ഹൈഡ്രജന്‍ സാന്നിധ്യം തിരിച്ചറിയാനുള്ള ആല്‍ഫാ ഫോട്ടോമീറ്റര്‍, മീഥേന്‍ സാന്നിധ്യം തിരിച്ചറിയാനുള്ള സെന്‍സര്‍ എന്നിവ ചൊവ്വയെ കുറിച്ചുള്ള നിര്‍ണായക വിവരം നല്‍കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha