കാശ്മീരില്‍ സേനയുമായി ഏറ്റുമുട്ടി മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു

കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ഹഞ്ചാന്‍ ഗ്രാമത്തില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ ജില്ലാ കമാന്‍ഡര്‍ അല്‍ത്താഫ് അഹമ്മദ് റാത്തര്‍ ഷൗക്കത്ത് അഹമ്മദ്, ഫാറൂഖ് അഹമ്മദ് എന്നിവരാണ് മറ്റു രണ്ടുപേര്‍.
ഹഞ്ചാനിലെ രാജ്‌പോറ മേഖലയില്‍ മൂന്നു തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നു നടത്തിയ തെരച്ചിലിനിടെയാണ് തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇന്നലെ രാത്രിയിലാണ് ഏറ്റുമുട്ടലുണ്ടായത്. സിആര്‍പിഎഫും കരസേനയും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.
https://www.facebook.com/Malayalivartha