സെപ്‌റ്റംബര്‍ അഞ്ച് അധ്യാപകദിനമായി തന്നെ ആചരിക്കും

സെപ്‌റ്റംബര്‍ അഞ്ചിനു പതിവുപോലെ അധ്യാപകദിനമായി തന്നെ ആചരിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. അധ്യാപകദിനം ഗുരു ഉല്‍സവ് ആയി ആചരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. അധ്യാപക ദിനത്തിന്റെ പേരു ഗുരു ഉല്‍സവ് ആക്കി മാറ്റിക്കൊണ്ട് കഴിഞ്ഞയാഴ്‌ച്ചയാണ് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
തമിഴ്‌നാട്ടിലെ എല്ലാ വിദ്യാലയങ്ങളിലും സെപ്‌റ്റംബര്‍ അഞ്ച് അധ്യാപക ദിനമായി ആചരിക്കുമെന്ന് സംസ്‌ഥാന വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒപ്പം 377 മികച്ച അധ്യാപകര്‍ക്കു പുരസ്‌ക്കാരവും നല്‍കും.
കേന്ദ്ര നിര്‍ദേശം തമിഴ് സംസ്‌ക്കാരത്തെയും ഭാഷയെയും അപമാനിക്കുന്നതാണെന്നും ഇതിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഡിഎംകെയെ കൂടാതെ എന്‍ഡിഎ സഖ്യകക്ഷികളായ എംഡിഎംകെയും പിഎംകെയും നിര്‍ദേശത്തിനെതിരെ രംഗത്തെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha