കാശ്മീരില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് : നദികള്‍ കരകവിഞ്ഞൊഴുകുന്നു, ജമ്മുവില്‍ അഞ്ചുപേര്‍ മരിച്ചു

ജമ്മു കാശ്മീരില്‍ മൂന്നു ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയെത്തുടര്‍ന്ന് നദികള്‍ എല്ലാം കരകവിഞ്ഞൊഴുകുകയാണ്. വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഝലം നദിയില്‍ അപകടനിലയിലും നാല് അടി മുകളിലാണ് ജലനിരപ്പ്. കാശ്മീരിലെ തെക്കന്‍ ജില്ലകളിലാണ് സ്ഥിതിഗതികള്‍ ഗുരുതരം. കല്‍ഗം ജില്ലയില്‍ ഒറ്റപ്പെട്ടുപോയ നിരവധി പേരെ പോലീസും പ്രാദേശിക ഭരണകൂടവും സംയുക്തമായി സുരക്ഷിത സ്ഥാനളിലേക്കു മാറ്റി.
കനത്ത മഴയെ തുടര്‍ന്ന് ജമ്മു മേഖലയില്‍ ബുധനാഴ്ച മണ്ണിടിച്ചിലിലും ഒഴുക്കിലും പെട്ട് അഞ്ചുപേര്‍ മരിച്ചു. ഒരു ബിഎസ്എഫ് ഇന്‍സ്‌പെക്റ്ററും മരണമടഞ്ഞവരില്‍പ്പെടും. സംസ്ഥാനത്തെ 23 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. നൂറിലേറെ പേരെ ഇതിനോടകം രക്ഷിച്ചതായി രക്ഷാസേന അിറയിച്ചു. നിരവധി വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിനായി നിരവധി ദുരന്തനിവാരണ സേനാംഗങ്ങളെ വിന്യസിച്ചു. നദികളിലെ ജലനിരപ്പ് വീക്ഷിച്ചു വരികയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha