എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ഗുജറാത്ത് കലാപം മുസ്ലീംവിരുദ്ധ കലാപമല്ല , കേവലം കലാപം മാത്രം

2002ലെ ഗുജറാത്ത് വര്‍ഗീയ കലാപവും കൂട്ടക്കൊലകളും മുസ്ലീം വിരുദ്ധ കലാപമായി കാണാതെ എന്‍സിഇആര്‍ടി. ഗുജറാത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ട മുസ്ലീം വിരുദ്ധ കലാപത്തെ , പാഠപുസ്തകങ്ങളില്‍ വെറും കലാപം എന്നു മാത്രമാക്കി മാറ്റിയിരിക്കുകയാണ്. എന്‍സിഇആര്‍ടി. 12ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തിലെ ‘ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയം ‘ എന്ന പാഠത്തിലെ ഉപശീര്‍ഷകത്തിലാണ് നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍സിഇആര്‍ടി) മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ സംഭവവികാസങ്ങള്‍ വരുമ്പോള്‍ അതിനനുസരിച്ച് പാഠഭാഗങ്ങളില്‍ തിരുത്ത് വരുതുന്നതിന്റെ ഭാഗമാണ് ഇതെന്ന് എന്‍സിഇആര്‍ടി.
തലക്കെട്ടില്‍ മാറ്റം വരുത്തിയതിനു പുറമെ, ആദ്യ വരിയിലെ 'മുസ്ലീം' എന്ന വാക്കും മാറ്റിയിട്ടുണ്ട്. ‘2002 ഫെബ്രുവരി മാര്‍ച്ചില്‍ ഗുജറാത്തില്‍ മുസ്ലീംങ്ങള്‍ക്കെതിരെ വ്യാപക ആക്രമണങ്ങള്‍ നടന്നിരുന്നു ‘ എന്ന വാക്യത്തിന് പകരം ‘2002 ഫെബ്രുവരി – മാര്‍ച്ചില്‍ ഗുജറാത്തില്‍ വ്യാപക ആക്രമണങ്ങള്‍ നടന്നിരുന്നു’ എന്നു മാറ്റി.
2007 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് അച്ചടിച്ച പുസ്തകത്തിലാണ് തിരുത്തല്‍ വരുത്തിയിരിക്കുന്നത്. കണക്കുകള്‍ പ്രകാരം ഗുജറാത്ത് കലാപത്തില്‍ 800ല്‍ അധികം മുസ്ലീംങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ തിരുത്തിയ പാഠഭാഗത്ത് 87 കര്‍സേവകര്‍ കൊല്ലപ്പെട്ടെന്നും ഇതിനു പിന്നില്‍ മുസ്ലീംങ്ങളാണെന്നും പരാമര്‍ശിച്ചതിനു ശേഷമാണ് 800ലധികം മുസ്ലീംങ്ങള്‍ കൊല്ലപ്പെട്ട വിവരം ചേര്‍ത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























