കാശ്‌മീരില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു

ജമ്മു കശ്‌മീരില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു. രജൗരി ജില്ലയിലെ നൗഷെര നഗരത്തിനു സമീപമാണ് അപകടം നടന്നത്. കല്യാണപാര്‍ട്ടി സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. 80 പേര്‍ ബസിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിയുകയായിരുന്നു. ജമ്മു കാശ്‌മീരില്‍ കനത്ത മഴയായതിനാല്‍ നദി അപകടകരമായ രീതിയില്‍ ഒഴുകുകയാണ്. ദേശീയ ദുരന്തനിവാരണ സേന സ്‌ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.
ജമ്മു കശ്‌മീരില്‍ മിക്ക നദികളും കനത്ത മഴയെ തുടര്‍ന്ന് അപകടകരമായ രീതിയില്‍ ഒഴുകുകയാണ്. ഇതേ തുടര്‍ന്ന് സ്‌ഥലത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha