ആന്ധ്രയുടെ പുതിയ തലസ്ഥാനമായി വിജയവാഡയെ പ്രഖ്യാപിച്ചു

ആന്ധ്രാ പ്രദേശിന്റെ പുതിയ തലസ്ഥാനമായി വിജയവാഡയെ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിയമസഭയില്‍ അറിയിച്ചു. തിങ്കളാഴ്‌ച നടന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായതെന്നും അദ്ദേഹം പറഞ്ഞു. ജ്യോതിശാസ്‌ത്രപരമായ കാരണങ്ങളാലാണ് പ്രഖ്യാപനം നീണ്ടുപോയതെന്നും നായിഡു അറിയിച്ചു.
എന്നാല്‍ സര്‍ക്കാര്‍ പുതിയ തീരുമാനത്തിനെതിരേ പ്രതിഷേധം നടത്തുമെന്ന് പ്രതിപക്ഷം അറിയിച്ചു. വിജയവാഡയെ തലസ്ഥാനമാക്കിയ തീരുമാനം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് ജഗന്‍മോഹന്‍ റെഡ്ഡി ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂണിലാണ് ആന്ധ്രയെ വിഭജിച്ച് തെലുങ്കാന രൂപീകരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha