സര്‍ക്കാര്‍ ജോലിക്കും പാസ്‌പോര്‍ട്ടിനുമായുള്ള പോലീസ് പരിശോധന അവസാനിപ്പിച്ചേക്കും

പാസ്‌പോര്‍ട്ടിനും സര്‍ക്കാര്‍ജോലിക്കും നിര്‍ബന്ധിത പോലീസ് പരിശോധന അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് സ്വയം സാക്ഷ്യപത്രം സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളില്‍ നിന്നും മറ്റു ബന്ധപ്പെട്ടവരില്‍ നിന്നും കേന്ദ്രആഭ്യന്തരമന്ത്രാലയം അഭിപ്രായം തേടും.
പുതിയ നിലപാടനുസരിച്ച് പാസ്‌പോര്‍ട്ട് സര്‍ക്കാര്‍ ജോലിയുള്‍പ്പെടെ വിവിധ കാര്യങ്ങള്‍ക്ക് പോലീസ് പരിശോധന വേണ്ടെന്നാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനുള്ളത്. ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തി നല്‍കിയിട്ടുണ്ടെങ്കില്‍ അതാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. വ്യക്തി അവസാനം താമസിച്ച സ്ഥലം മാത്രമാണ് പോലീസ് അന്വേഷണത്തില്‍ വരുന്നത് . അയല്‍വാസികളുടെ സാക്ഷ്യപ്പെടുത്തലിന് വലിയ അര്‍ത്ഥമൊന്നുമില്ല. ഇതെല്ലാം മനസിലാക്കിയാണ് പോലീസ് വെരിഫിക്കേഷന്‍ നിര്‍ത്താന്‍ ആലോചിക്കുന്നത്.
പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം സത്യവാങ്‌മൂലമുള്ള ഉപയോഗം കുറച്ചു കൊണ്ട് സ്വയം സാക്ഷ്യപത്രം പ്രോത്സാഹിപ്പിക്കണമെന്നാണ് നരേന്ദ്രമോഡിക്കുള്ളത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ വകുപ്പുകള്‍ ഇതിനുള്ള നടപടി സ്വീകരിക്കണം. ഗസറ്റഡ് ഉദ്യോഗസ്ഥരെ കൊണ്ട് സാക്ഷ്യപ്പെടുത്തുന്നതിന് മാറ്റം വരുത്തി സ്വയം സാക്ഷ്യപ്പെടുത്തല്‍ നടപ്പിലാക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അഭിപ്രായപ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























