Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജമ്മുവില്‍ വെള്ളപ്പൊക്കം, രക്ഷാപ്രവര്‍ത്തനത്തിനിടെ 9 ജവാന്മാര്‍ ഒഴുക്കില്‍പ്പെട്ടു, മരണം നൂറു കവിഞ്ഞു

06 SEPTEMBER 2014 01:53 PM IST
മലയാളി വാര്‍ത്ത.

ജമ്മു കശ്മീരിലെ വെള്ളപ്പൊക്കത്തിലും മലയിടിച്ചിലിലും വന്‍ നാശനഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ദുരന്തത്തില്‍ പെട്ടവരെ രക്ഷപ്പെടുത്തുന്നതിനിടയില്‍ ഒന്‍പതു ജവാന്മാര്‍ ഒഴുക്കില്‍പ്പെട്ടു. ജവാന്മാരെ കണ്ടെത്തുന്നതിനുള്ള ശ്രമം നടത്തുകയാണെന്ന് സൈന്യം അറിയിച്ചു. കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.

ത്സലം നദി അപകടകരമാം വിധത്തില്‍ കവിഞ്ഞൊഴുകുന്നതിനാല്‍ ശ്രീനഗറിന്റെ തെക്കന്‍ ഭാഗങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പലയിടങ്ങളിലും നദി അപകടനില കവിഞ്ഞാണ് ഒഴുകുന്നത്. നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. രണ്ട് ആശുപത്രികളും മുങ്ങിപ്പോയിട്ടുണ്ട്.

എയര്‍പോര്‍ട്ട് റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.രണ്ടു ദിവസത്തിനുള്ളില്‍ 100ലധികം പേരാണ് പ്രളയത്തില്‍ കൊല്ലപ്പെട്ടത്. കട്ര വഴിയുള്ള ട്രെയിന്‍ ഗതാഗതവും മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിര്‍ത്തി വച്ചു. കഴിഞ്ഞ ദിവസം രജൗരിയില്‍ ബസ് നദിയില്‍ വീണ് കാണാതായവരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 25 പേരുടെ മൃതദേഹം മാത്രമാണ് സൈന്യത്തിന് കണ്ടെടുക്കാന്‍ കഴിഞ്ഞത്.

300 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ജമ്മുശ്രീനഗര്‍ ദേശീയപാത അടച്ചിട്ടു. കനത്ത മഴയില്‍ പല റോഡുകളും ഒലിച്ചു പോയിട്ടുണ്ട്. യാത്രക്കാരുള്ള 1200ഓളം വാഹനങ്ങള്‍ മുന്നോട്ട് നീങ്ങാനാവാതെ ദേശീയപാതയില്‍ കുടുങ്ങിക്കിടക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (3 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (3 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (3 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (6 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (6 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (7 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (7 hours ago)

Malayali Vartha Recommends