Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുഖ്‌ന ഭൂമി ഇടപാട് കേസില്‍ വി.കെ. സിങ് പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിച്ചെന്ന് ട്രൈബ്യൂണല്‍

07 SEPTEMBER 2014 09:52 AM IST
മലയാളി വാര്‍ത്ത.

2011ലെ സുഖ്‌ന ഭൂമിയിടപാട് കേസില്‍ വിദേശകാര്യസഹമന്ത്രിയും മുന്‍ കരസേനാ മേധാവിയമായ വി.കെ. സിങ് സിങ് പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിച്ചുവെന്ന് ട്രൈബ്യൂണല്‍. വി.കെ.സിംഗ് ചട്ടങ്ങള്‍ ലംഘിച്ചെന്നും സൈനിക കോടതിയെ സ്വാധിനിക്കാന്‍ ശ്രമിച്ചെന്നും ട്രൈബ്യൂണല്‍ കണ്ടെത്തി. ഈ കേസില്‍ മുന്‍ ലഫ്. ജനറല്‍ പി.കെ. രാഥിനെതിരായ സൈനിക കോടതിയുടെ കോര്‍ട്ട് മാര്‍ഷല്‍ നടപടി ട്രൈബ്യൂണല്‍ റദ്ദാക്കി. രഥ് ഈ കേസില്‍ പീഡനത്തിനിരയാവുകയും അദ്ദേഹത്തിന് മാനക്കേടുണ്ടാവുകയും ചെയ്തിട്ടുണ്ട്. നഷ്ടപരിഹാരമായി സൈന്യം ഒരുലക്ഷം രൂപ രാഥിന് നല്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് മന്ത്രി വി.കെ. സിങ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

പശ്ചിമബംഗാളിലെ സുഖ്‌ന കന്റോണ്‍മെന്റിനോടു ചേര്‍ന്നുള്ള 70 ഏക്കര്‍ ഭൂമിയില്‍ വിദ്യാഭ്യാസസ്ഥാപനം തുടങ്ങാന്‍ സ്വകാര്യനിര്‍മാതാക്കള്‍ക്ക് ജനറല്‍ രഥ് അനുമതിപത്രം നല്‍കിയെന്നാണ് കേസ്. 2011ല്‍ പട്ടാളവിചാരണയിലൂടെ അദ്ദേഹത്തെ പുറത്താക്കി. അതിനെതിരെയാണ് അദ്ദേഹം െ്രെടബ്യൂണലിനെ സമീപിച്ചത്. ഈ വിഷയത്തില്‍ അന്ന് കിഴക്കന്‍മേഖലാ കമാന്‍ഡറായിരുന്ന വി.കെ. സിങ് അനാവശ്യ താത്പര്യമെടുക്കുകയും പ്രതികാരബുദ്ധിയോടെ നടപടികളെടുക്കുകയും ചെയ്തുവെന്നാണ് രഥിന്റെ ആരോപണം.

കേസിന്നാസ്പദമായ ഭൂമി സൈന്യത്തിന്റെ ഉടമസ്ഥതയിലല്ലെന്ന് ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. അനുമതിപത്രം നല്‍കിയതില്‍ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടില്ല. സുഖ്‌ന കന്റോണ്‍മെന്റിനോട് ചേര്‍ന്ന് നടത്തുന്ന ഏതുതരം സിവിലിയന്‍ പ്രവര്‍ത്തനവും സുരക്ഷയ്ക്ക് ഭീഷണിയാണെന്ന വാദവും അംഗീകരിക്കാനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (3 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (3 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (3 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (6 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (6 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (7 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends