Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി.ബി.ഐ ഡയറക്ടര്‍ക്കെതിരായ ആരോപണം ഗൗരവമേറിയതെന്ന് സുപ്രീം കോടതി

08 SEPTEMBER 2014 12:17 PM IST
മലയാളി വാര്‍ത്ത.

2ജി സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്‌ക്കെതിരായ ആരോപണം അതീവ ഗൗരവമേറിയതെന്ന് സുപ്രീം കോടതി. കേസിലെ പ്രതികളുമായി സിന്‍ഹ ചര്‍ച്ച നടത്തിയെന്നാണ് ആരോപണം. ആരോപണങ്ങളില്‍ വിശദീകരണമാവശ്യപ്പെട്ട് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്ക്ക് കോടതി നോട്ടീസ് അയച്ചു. ആരോപണങ്ങള്‍ തെളിഞ്ഞാല്‍ 2ജി  സ്‌പെക്ട്രം കേസില്‍ അദ്ദേഹം സ്വീകരിച്ച നടപടികള്‍ റദ്ദാക്കുമെന്നും കോടതി അറിയിച്ചു. അഭിഭാഷകനായ പ്രശാന്ത് ഭൂഷന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും സി.ബി.ഐ ഡയറക്ടറോട് കോടതി ആവശ്യപ്പെട്ടു.

റിലയന്‍സ് ഉദ്യോഗസ്ഥരുമായി രഞ്ജിത് സിന്‍ഹ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ അമ്പതിലധികം തവണ ചര്‍ച്ച നടത്തിയെന്നാണ് പ്രശാന്ത് ഭൂഷന്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ കേസിന്റെ മേല്‍നോട്ടത്തില്‍ നിന്ന് സി. ബി.ഐ. ഡയറക്ടറെ മാറ്റണമെന്നാവശ്യപ്പെട്ടാണ് അഡ്വ. പ്രശാന്ത് ഭൂഷന്‍ സുപ്രീംകോടതിയെ സമീപിച്ചത്. റിലയന്‍സ് കമ്പനിയിലെ ഉദ്യോഗസ്ഥരെക്കൂടാതെ, കല്‍ക്കരിയടക്കമുള്ള കേസുകളില്‍ ഉള്‍പ്പെട്ടവരും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരുമെല്ലാം സന്ദര്‍ശകരുടെ കൂട്ടത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. റിലയന്‍സ് കമ്പനിയിലെ ഉന്നതരായ ടോണി യേശുദാസന്‍, എ.എന്‍. സേതുരാമന്‍ എന്നിവര്‍ കഴിഞ്ഞ 15 മാസത്തിനിടെ അമ്പതോളം തവണ സി.ബി.ഐ. ഡയറക്ടറെ ജനപഥിലെ രണ്ടാം നമ്പര്‍ ഔദ്യോഗിക വസതിയില്‍ ചെന്നു കണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, റിലയന്‍സ് ഉദ്യോഗസ്ഥരെ കണ്ടിരുന്നെങ്കിലും അവര്‍ക്ക് ഒരു സഹായവും ചെയ്തുകൊടുത്തിട്ടില്ലെന്നാണ് രഞ്ജിത് സിന്‍ഹയുടെ നിലപാട്. ഔദ്യോഗിക വസതിയില്‍ ഒന്നോ രണ്ടോ തവണ കൂടിക്കാഴ്ച നടന്നിരുന്നു. 50 തവണ കണ്ടുവെന്നത് ശരിയല്ല. തന്റെ വീട്ടിലെ സന്ദര്‍ശക ഡയറിയെന്ന് പറയുന്നത് വ്യാജമാണെന്നും രഞ്ജിത് സിന്‍ഹ പറഞ്ഞു. അതേസമയം, അതിലെ ചില രേഖപ്പെടുത്തലുകള്‍ ശരിയാണെന്നും അദ്ദേഹം സമ്മതിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (3 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (3 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (3 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (6 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (6 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (7 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends