Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാശ്മീര്‍ പ്രളയ കെടുതിയില്‍ തന്നെ.... ഇന്ത്യയുടെ 1000 കോടിയുടെ വാഗ്ദാനം ആലോചിച്ച് തീരുമാനിക്കുമെന്ന് നവാസ് ഷെറീഫ്

09 SEPTEMBER 2014 09:17 AM IST
മലയാളി വാര്‍ത്ത.

ജമ്മു കാശ്മീരിലെ പ്രളയ കെടുതികള്‍ക്ക് ശമനമില്ല. ആയിരക്കണക്കിന് ആള്‍ക്കാരാണ് ഇപ്പോഴും പ്രളയ ബാധിത പ്രദേശത്ത് കുടുങ്ങി കിടക്കുന്നത്. അരനൂറ്റാണ്ടിനിടെയുണ്ടായ വലിയ പ്രളയത്തില്‍ കാശ്മീരിലെ മിക്ക പ്രദേശങ്ങളും മുങ്ങി വന്‍ നാശം വരുത്തി. നാലുദിവസത്തിലേറെയായി തുടരുന്ന മഴയിലും അനുബന്ധ കെടുതിയിലും മരിച്ചവരുടെ എണ്ണം 175കവിഞ്ഞു. ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്‌. പതിനായിരക്കണക്കിനു വീടുകളും നിരവധി കെട്ടിടങ്ങളും തകര്‍ന്നു. പ്രദേശത്തെ വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും നിലച്ചു.

പ്രളയക്കെടുതി തുടരുന്ന ജമ്മു കശ്‌മീരില്‍ കുടുങ്ങിയ ആയിരക്കണക്കിനാളുകളെ രക്ഷിക്കാനായി വന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. കരസേനയും വ്യോമ സേനയും ഊര്‍ജിതരക്ഷാദൗത്യമാണു നടത്തുന്നത്‌. കശ്‌മീരില്‍ കുടുങ്ങിയ 184 മലയാളികളില്‍ പതിനെട്ടു പേരെ ഡല്‍ഹിയിലെത്തിച്ചു.

ഇതിനിടെ പാക് അധിനിവേശ കാശ്മീരിലെ വെളളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം വാഗ്ദ്ദാനം ചെയ്ത ഇന്ത്യക്ക് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നന്ദി രേഖപ്പെടുത്തി. ഇന്ത്യയുടെ സഹായം സ്വീകരിക്കണമോ എന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് നവാസ് ഷെരീഫ് അറിയിച്ചു. പാക് അധിനിവേശ കാശ്മീരിന് ആയിരം കോടി രൂപയുടെ ധനസഹായം നല്‍കാന്‍ തയ്യാറാണെന്നു കാട്ടി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (3 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (3 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (3 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (6 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (6 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (7 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends