കാശ്‌മീരില്‍ കുടുങ്ങിയ മലയാളികളെല്ലാം സുരക്ഷിതരെന്ന് ചെന്നിത്തല; എല്ലാവരേയും രണ്ടു ദിവസത്തിനകം നാട്ടിലെത്തിക്കും

കാശ്‌മീരില്‍ കുടുങ്ങിയ മലയാളികളെല്ലാം സുരക്ഷിതരാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുദിവസത്തിനുള്ളില്‍ എല്ലാവരേയും നാട്ടില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
390 പേരാണ് കാശ്‌മീരില്‍ കുടുങ്ങിയത്. ഇതില്‍ 91 പേരെ ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്. സുരക്ഷിതരായി ഡല്‍ഹിയില്‍ എത്തുന്നവര്‍ക്ക് ഡല്‍ഹി കേരള ഹൗസില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ടൂര്‍ ഓപ്പറേറ്റേഴ്‌സും അവര്‍ക്ക് സൗകര്യങ്ങള്‍ നല്‌കുന്നുണ്ട്. ബന്ധുക്കള്‍ പരിഭ്രമിക്കേണ്ടെന്നും എല്ലാവരും സുരക്ഷിതരാണെന്നും മനുഷ്യസാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ക്ഷേത്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. നാട്ടിലേക്കു തിരിച്ചെത്താന്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ടിക്കറ്റ് നല്‍കും. എന്നാല്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മടക്ക ടിക്കറ്റ് അടക്കമാണ് വിനോദ സഞ്ചാരികള്‍ക്ക് നല്‍കിയിട്ടുള്ളത്. കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. മലയാളികളെ തിരിച്ചെത്തിക്കാന്‍ എല്ലാ സഹായവും അദ്ദേഹം വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























