Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നേരത്തെ വിസ വിലക്ക് ഏര്‍പ്പെടുത്തിയ മോഡിക്ക് വൈറ്റ്ഹൗസ് ആതിഥ്യമരുളുന്നത് രണ്ടു ദിവസം

10 SEPTEMBER 2014 11:30 AM IST
മലയാളി വാര്‍ത്ത.

യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ ഈ മാസം ഒടുവില്‍ ന്യൂയോര്‍ക്കിലെത്തുന്ന മോഡിക്കു രണ്ടു ദിവസമാണ് വൈറ്റ് ഹൗസ് ആതിഥ്യമരുളുന്നത്. ഉഭയകക്ഷി ചര്‍ച്ചയ്ക്കല്ലാതെ യുഎസിലെത്തുന്ന നേതാവിനെ പ്രസിഡന്റിന്റെ ഒദ്യോഗിക വസതിയില്‍ സ്വീകരിക്കുന്നത് അപൂര്‍വമാണ്. തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ പ്രസിഡന്റുമായി ചര്‍ച്ചയ്ക്ക് യുഎസ് താത്പര്യമെടുക്കുന്നതും അപൂര്‍വം. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ഒമ്പതു വര്‍ഷം വിലക്കു കല്‍പ്പിച്ച് യുഎസ് മാറ്റി നിര്‍ത്തിയ മോദിയെയാണ് ഇത്തരത്തില്‍ സ്വീകരിക്കുന്നത് എന്നുള്ളതും പ്രാധാന്യം. 

ഈ മാസം 29, 30 തിയതികളിലാണ് മോഡിക്ക് വൈറ്റ് ഹൗസില്‍ ആതിഥ്യം. ഇന്ത്യയുമായുള്ള ബന്ധത്തിന് യുഎസ് നല്‍കുന്ന പ്രാധാന്യമാണ് മോദിയുട രണ്ടു ദിവസത്തെ സ്വീകരണമെന്ന് യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ കാറ്റ്‌ലിന്‍ ഹെയ്ഡന്‍ പറഞ്ഞു. ഉഭയകക്ഷി, സാമ്പത്തിക, വ്യാപാര, സുരക്ഷാ, പ്രതിരോധ കാര്യങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തുമെന്നും ഹെയ്ഡന്‍. 

ഗുജറാത്ത് കലാപം തടയാന്‍ ശ്രമിച്ചില്ലെന്നാരോപിച്ച് 2005ലാണ് മോദിക്കു യുഎസ് വിസ വിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് പല ഘട്ടങ്ങളിലും ഈ നിലപാട് ആവര്‍ത്തിച്ചു. എന്നാല്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മോഡിയെ പ്രഖ്യാപിച്ചതോടെ അമേരിക്ക നിലപാടില്‍ അയവു വരുത്തി. മോഡി വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന ഇന്ത്യയിലെ യുഎസ് സ്ഥാനപതി നാന്‍സി പവല്‍ രാജി വയ്ക്കുകയും ചെയ്തു. 
മോഡി അധികാരമേറ്റെടുത്തതോടെ അദ്ദേഹത്തിനുണ്ടായിരുന്ന വിലക്ക് സ്വാഭാവികമായി മാറി എന്നു പ്രഖ്യാപിച്ച യുഎസ്, സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കൊറിയെയും പ്രതിരോധ സെക്രട്ടറി ചക് ഹേഗലിനേയും ഇന്ത്യയിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ലോക വ്യാപാര സംഘടനയുടെ വ്യാപാര പ്രോത്സാഹന കരാറില്‍ ഇന്ത്യയെ ഒപ്പു വയ്പ്പിക്കുകയും പ്രതിരോധ രംഗത്ത് ബന്ധം ശക്തമാക്കുകയുമായിരുന്നു ഇവരുടെ വരവിന്റെ ലക്ഷ്യം. എന്നാല്‍ നിലപാടുകള്‍ മാറ്റാന്‍ കേന്ദ്രം തയാറായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends