Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം തിരക്കഥപോലെ.... സര്‍ക്കാരും ബാറുടമകളും ഹാപ്പി; ബാറുകള്‍ 30 വരെ പൂട്ടരുതെന്ന് സുപ്രീംകോടതി

11 SEPTEMBER 2014 12:50 PM IST
മലയാളി വാര്‍ത്ത.

സംസ്ഥാനത്തെ 292 ബാറുകള്‍ ഈ മാസം 30 വരെ പൂട്ടരുതെന്ന് സുപ്രീം കോടതി. ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം സ്‌റ്റേ ബാറുടമകളുടെ പരാതിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ തടസ ഹര്‍ജിയും കോടതി പരിഗണിച്ചു. 16നകം ഹൈക്കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം നല്‍കണം. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന ഹര്‍ജികള്‍ ഉടന്‍ തീര്‍പ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഇന്നു രാത്രി 11 മണിയോടെ ബാറുകള്‍ പൂട്ടണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്. 

എല്ലാ ബാറുകളും ഒറ്റയടിക്ക് പൂട്ടുന്നത് എന്തിനാണെന്ന് സുപ്രീം കോടതി ചോദിച്ചു. സമ്പൂര്‍ണ മദ്യവര്‍ജനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ എല്ലാ ബാറുകളും അടച്ചുപൂട്ടേണ്ടതാണ്. ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം തുറന്നു പ്രവര്‍ത്തിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ അനില്‍ ആര്‍.ദവെ, യു.യു.ലളിത് എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സംസ്ഥാനത്ത് ബാറുകള്‍ വലിയ സാമൂഹിക വിപത്താണ് ഉയര്‍ത്തുന്നതെന്നും മദ്യപാനം കുടുംബങ്ങള്‍ ശിഥിലമാക്കുന്നുവെന്നും സര്‍ക്കാര്‍ തടസ ഹര്‍ജിയില്‍ അറിയിച്ചു. സമ്പൂര്‍ണ മദ്യനിരോധനം സാധ്യമാകണമെങ്കില്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ കൂടി അടച്ചു പൂട്ടേണ്ടതല്ലേ എന്നു കോടതി ചോദ്യമുന്നയിച്ചു. ഒരു ചെറിയ ശതമാനം മാത്രമെ ഫൈവ് സ്റ്റാര്‍ ബാറുകളെ ആശ്രയിക്കുന്നുള്ളൂ എന്നാണ് സര്‍ക്കാര്‍ ഇതിനു മറുപടി പറഞ്ഞത്.
എന്നാല്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ആര്‍ക്കും യഥേഷ്ടം മദ്യം ലഭിക്കുന്ന അവസ്ഥയാണെന്ന് ബാറുടമകള്‍ വാദിച്ചു. ബാറുടമകളുടെ ആവശ്യം കൂടി പരിഗണിച്ചാണ് സെപ്റ്റംബര്‍ 30 വരെ സമയം നല്‍കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends