അഗ്നി1 മിസൈല്‍പരീക്ഷണം വീണ്ടും വിജയം

ആണവായുധ വാഹകശേഷിയുള്ള ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ അഗ്നി1 വീണ്ടും വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്തിനടുത്ത വീലര്‍ ദ്വീപിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഇന്ന് രാവിലെയാണ് പരീക്ഷണം നടത്തിയത്. കരസേനയുടെ പതിവ് പരിശോധനയുടെ ഭാഗമായിട്ടാണ് പരീക്ഷണമെന്നും ഇത് പൂര്‍ണവിജയമാണെന്നും വിക്ഷേപണ കേന്ദ്രം ഡയറക്റ്റര്‍ എം.വി.കെ.വി.പ്രസാദ് പറഞ്ഞു.
ഇന്ത്യ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലാണ് അഗ്നി1. ഒറ്റ ഘട്ടത്തിലായി ഖരഇന്ധനത്തിന്റെ സഹായത്തോടെ കുതിക്കുന്ന ഈ മിസൈലിന് 700 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തില്‍ വരെ കൃത്യമായി പ്രഹരമേല്‍പ്പിക്കാന്‍ സാധിക്കും. 15 മീറ്റര്‍ നീളവും 12 ടണ്‍ ഭാരവുമുള്ള മിസൈലിന് 1000ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്.
കരസേനയുടെ ആയുധ ശേഖരത്തില്‍ ഇതിനകം ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് അഗ്നി1. പ്രതിരോധ ഗവേഷണ വികസന കേന്ദ്ര(ഡിആര്‍ഡിഒ)മാണ് അഗ്നി1 വികസിപ്പിച്ചെടുത്തതും നിര്‍മിക്കുന്നതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























