കടല്‍ക്കൊല കേസിലെ ഇറ്റാലിയന്‍ നാവികന് നാട്ടില്‍ പോകാന്‍ അനുമതി

മസ്തിഷ്‌ക്കാഘാത ചികിത്സയ്ക്കായി നാട്ടില്‍ പോകാന്‍ കടല്‍ക്കൊല കേസിലെ പ്രതിയും ഇറ്റാലിയന്‍ നാവികനുമായ മാസിമിലിയാനോ ലത്തോറെയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കി. നാലു മാസത്തേയ്ക്കാണ് അനുമതി. മടങ്ങി വരുന്നതിനെക്കുറിച്ച് വിശദമായ സത്യവാങ്മൂലം നല്‍കാനും കോടതി ഉത്തരവിട്ടു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 29നാണ് എംബസിയില്‍ താമസിക്കുന്ന മാസി മിലിയാനോയ്ക്ക് മസ്തിഷ്‌ക്കാഘാതം ഉണ്ടായത്.
കഴിഞ്ഞ മാസം 29 മുതല്‍ മിലിയോനോ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലാണ്. വിഷാദരോഗത്തിന്റെ ലക്ഷണങ്ങളുമുണ്ടെന്ന് മിലിയാനോയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.ടി.എസ്.തുള്‍സി ചൂണ്ടിക്കാട്ടിയിരുന്നു. നാവികനെ തികിത്സയ്ക്കു വിട്ടയയ്ക്കുന്നതിനായി ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല്‍ മഞ്ചിനി ജാമ്യം നില്‍ക്കുമെന്നും തുള്‍സി വ്യക്തമാക്കി.
നാട്ടില്‍ ചികിത്സിച്ചാല്‍ ആരോഗ്യനില വേഗം മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ നില മോശമായ ഒരാളെ നാട്ടിലേക്ക് വിടുന്നതിന് എന്തെങ്കിലും തടസമുണ്ടോയെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചിരുന്നു. സുപ്രീംകോടതി അനുവദിക്കുകയാണെങ്കില്‍ നാവികന്‍ നാട്ടിലേക്ക് പോതകുന്നതിനെ എതിര്‍ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മാനുഷിക പരിഗണന വച്ച് നാവികന്റെ അപേക്ഷയെ എതിര്‍ക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























