തലസ്ഥാനത്ത് ഓടുന്ന കാറില്‍ പതിനാറുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചു; വായില്‍ തുണി തിരുകിയും മയക്കുമരുന്നു കലര്‍ന്ന വെള്ളം ബലമായി കുടിപ്പിച്ചുമായിരുന്നു പീഡനം

രാജ്യതലസ്ഥാനത്തു ഓടിക്കൊണ്ടിരുന്ന കാറില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഗ്രേറ്റര്‍ നോയിഡ സ്വദേശിനിയായ പതിനൊന്നാം ക്ലാസുകാരിയെ സഹപാഠികളായ മൂന്നംഗസംഘമാണു പീഡിപ്പിച്ചത്. സ്‌കൂള്‍ ബസ് പോയതിനെത്തുടര്‍ന്ന് വീട്ടിലേയ്ക്കു നടന്നു പോവുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം കാറിലെത്തിയ സഹപാഠികള്‍ വീട്ടിലെത്തിക്കാമെന്നു പറഞ്ഞതിനാലാണു പെണ്‍കുട്ടി കയറിയത്.
മൂവരും ചേര്‍ന്നു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വായില്‍ തുണി തിരുകിയും മയക്കുമരുന്നു കലര്‍ന്ന വെള്ളം ബലമായി കുടിപ്പിച്ചുമായിരുന്നു പീഡനം. അന്വേഷിച്ചെത്തിയ മാതാപിതാക്കളാണു പെണ്‍കുട്ടിയെ ഗാല്‍ഗോഷ്യസ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിക്ക് സമീപത്തെ ആളൊഴിഞ്ഞ റോഡില്‍നിന്ന് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്നു വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ഒളിവിലായ പ്രതികള്‍ക്കു വേണ്ടി തെരച്ചില്‍ തുടങ്ങി.
https://www.facebook.com/Malayalivartha

























