Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

പണത്തിനായി മാതാപിതാക്കൾ എട്ടാം വയസ്സില്‍ വിറ്റ പെൺകുട്ടി 16-ാം വയസ്സില്‍ നാലുമക്കളുടെ അമ്മ ; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെയുള്ള ലൈംഗീകാതിക്രമം വർധിക്കുന്നു

25 APRIL 2018 10:38 AM IST
മലയാളി വാര്‍ത്ത

More Stories...

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെയുള്ള ലൈംഗീകാതിക്രമം വർധിക്കുന്നു. പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളുടെ പേരിൽ ഓരോ ദിവസവും ഇന്ത്യ തലകുനിക്കേണ്ടി വരുന്നു. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ ദുരുപയോഗം ചെയ്യപ്പെടുന്ന രാജ്യത്തിൽ ഒന്നായി ഇന്ത്യ മാറുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ അതിക്രമത്തിനിരയായത് ഉത്തർപ്രദേശിലാണ് 3,078 കേസുകൾ . മധ്യപ്രദേശ് 1,687, തമിഴ്നാട് 1,544 , കർണാടക1,480, ഗുജറാത്ത് 1,416 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അഹ്‌റെസമയം വീണ്ടും രാജ്യത്തെ തലകുനിക്കും വിധം ഉത്തർപ്രദേശിൽ നിന്ന് ഒരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്. എട്ടാം വയസ്സില്‍ മാതാപിതാക്കള്‍ മറ്റൊരാൾക്ക് വിറ്റ പെണ്‍കുട്ടി, 16 വയസ്സിനിടെ നാല് മക്കളുടെ അമ്മയായി മാറിയതൻ രാജ്യത്തെ നടുക്കുന്ന ആ വാർത്ത. ബറേലിയിലെ സംബാളില്‍നിന്നുള്ള പെണ്‍കുട്ടിയാണ് കളിചിരി മാറാത്ത പ്രായത്തിൽ ഈ പീഡനങ്ങള്‍ക്കിരയായത്.

2010-ല്‍ എട്ടുവയസ്സുള്ള പെണ്‍കുട്ടിയെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് രാജസ്ഥാനിലെ ഭരത്പുരിലുള്ള ഒരാള്‍ക്ക് വില്‍ക്കുകയായിരുന്നു. ഈ കുട്ടിയുടെ താഴെയുള്ള ആറും നാലും വയസ്സും പ്രായമായ രണ്ട് പെണ്‍കുട്ടികളെക്കൂടി രാജസ്ഥാനില്‍നിന്നെത്തിയവര്‍ക്ക് മാതാപിതാക്കൾ വിറ്റു. എന്നാല്‍, അവരെക്കുറിച്ച്‌ വിവരമില്ല. ഭരത്പുരിലെ വീട്ടില്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന മൂത്ത പെണ്‍കുട്ടി ഇപ്പോള്‍ രക്ഷപ്പെട്ട് സംബാലിലെ ഒരു ബന്ധുവിന്റെ വീട്ടിലെത്തിയതോടെയാണ് നടുക്കുന്ന സംഭവങ്ങള്‍ ലോകമറിഞ്ഞത്.

എട്ടാം വയസ്സുമുതല്‍ അവിടെനിന്ന് രക്ഷപ്പെടുന്നതുവരെ തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്യപ്പെട്ടിരുന്നുവെന്നും ഇതിനിടെ താന്‍ നാലുതവണ പ്രസവിച്ചുവെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ അച്ഛന്‍, രണ്ടാനമ്മ, അമ്മായി, പെണ്‍കുട്ടിയെ വാങ്ങിയയാള്‍ എന്നിവര്‍ക്കെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ചേര്‍ത്തുകൊണ്ടാണ് പൊലീസ് പ്രഥമവിവരറിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടങ്ങിയതായി നഖാസ പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സര്‍വേന്ദ്ര കുമാര്‍ ശര്‍മ പറഞ്ഞു. വൈദ്യപരിശോധനയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതായും പെണ്‍കുട്ടി പ്രസവിച്ചതായും തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ബന്ധുവായ ജുനൈദ് ആര്‍ഷി എന്നയാളാണ് പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കുന്നത്. തിങ്കളാഴ്ച പെണ്‍കുട്ടിയെ മറ്റൊരു ബന്ധു ജുനൈദിന്റെ അടുത്തെത്തിക്കുകയായിരുന്നു. താന്‍ കടന്നുവന്ന പീഡനപര്‍വം പെണ്‍കുട്ടി പറയുന്നതുകേട്ട് തരിച്ചുപോയ ജുനൈദ് വിവരം പൊലീസിനെ അറിയിച്ചു. ട്രക്ക് ഡ്രൈവറാണ് പെണ്‍കുട്ടിയുടെ അച്ഛന്‍. തന്റെ മക്കളെ അനുയോജ്യരായവര്‍ക്ക് വിവാഹം ചെയ്തുകൊടുത്തുവെന്നാണ് ഇയാള്‍ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. എന്നാൽ പണത്തിനുവേണ്ടി പെൺകുട്ടിയെ വില്‍ക്കുകയായിരുന്നു.

അമ്മയുടെ മരണശേഷം 2010-ല്‍ അച്ഛന്‍ രണ്ടാമത് വിവാഹം കഴിച്ചതോടെയാണ് താനും അനിയത്തിമാരും പീഡിപ്പിക്കപ്പെടാന്‍ തുടങ്ങിയത്. നാല് പെണ്‍കുട്ടികളടക്കം അഞ്ച് കുട്ടികളായിരുന്നു വീട്ടിലുണ്ടായിരുന്നത്. തന്നെയും രണ്ടനിയത്തിമാരെയും രാജസ്ഥാനിലെ സഹോദരിയുടെ വീട്ടിലേക്ക് അച്ഛന്‍ കൊണ്ടുപോയി. അവിടെവച്ചാണ് 50 വയസ്സുള്ള ഒരാള്‍ക്ക് തന്നെ മൂന്നുലക്ഷം രൂപയ്ക്ക് വിറ്റതെന്ന് പെണ്‍കുട്ടി പറയുന്നു. ഇക്കാലത്തിനിടെ, താന്‍ നാലുതവണ പ്രസവിച്ചുവെന്നും അതില്‍ രണ്ടുകുഞ്ഞുങ്ങള്‍ മരിച്ചുപോയെന്നും അവര്‍ പൊലീസിനോട് വിശദീകരിച്ചു.

ഇന്ത്യയിൽ നവജാത ശിശുക്കൾ അടക്കം ഓരോ പതിനഞ്ച് മിനിട്ടിലും കുട്ടികൾ ലൈംഗീക അതിക്രമത്തിന് ഇരയാകുന്നു. വേൾഡ് വിഷൻ ഇന്ത്യയുടെ സർവ്വേ അനുസരിച്ച് അഞ്ചിൽ ഒരു കുട്ടി ലൈംഗീക അതിക്രമ ഭയം നേരിടുന്നു. ക്രൈംസ് ഇന്ത്യയുടെ 2016 ലെ സർവ്വേ ഫലമനുസരിച്ച് രണ്ടായിരത്തി പതിനാറിൽ കുട്ടികൾക്കെതിരായി 106,958 ലൈംഗീകാതിക്രമണ കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 36,022 എണ്ണവും പോസ്കോ നിയമത്തിന് കീഴിൽ വരുന്നവയാണ്. കുട്ടികൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമം നടന്നതും 2016 ലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (34 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (47 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (2 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (3 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (3 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (4 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (4 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (4 hours ago)

Malayali Vartha Recommends