മംഗള്‍യാന്‍ സെപ്റ്റംബര്‍ 24ന് ചൊവ്വയിലെത്തും

മംഗള്‍യാന്‍ ചൊവ്വാപര്യവേക്ഷണ പേടകം സെപ്റ്റംബര്‍ 24ന് ലക്ഷ്യസ്ഥാനത്തെത്തും. ത്തിലെത്താന്‍ ഇനി പത്തുദിവസം കൂടി. പേടകത്തിന്റെ യാത്ര സുഗമമായി പുരോഗമിക്കുകയാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ചരിത്ര നിയോഗത്തിന് ഇനി 10 ദിവസത്തിന്റെ അകലം മാത്രം. 282 ദിവസത്തെ യാത്ര പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 24 രാവിലെ 8. 15 ന് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ 21 കോടി കിലോമീറ്റര്‍ അകലെ സെക്കന്‍ഡില്‍ രണ്ടു ലക്ഷം കിലോമീറ്റര്‍ വേഗതയില്‍ ചൊവ്വയിലേക്കുള്ള യാത്രയിലാണ് മംഗള്‍യാന്‍. സെപ്റ്റംബര്‍ 24ന് രാവിലെ 7.15ന് പേടകത്തിന്റെ ദ്രാവക ഇന്ധനം 24 സെക്കന്‍ഡ് ജ്വലിപ്പിക്കുന്നതോടെയാണ് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുക. ഈ സമയത്ത് പേടകത്തില്‍ നിന്നു ഭൂമിയിലേക്കും തിരിച്ചും സന്ദേശമെത്തുന്നതിന് 12.5 മിനിറ്റ് വേണ്ടി വരും. അടുത്ത പത്തു ദിവസത്തിനുള്ളില്‍ പരമാവധി വേഗത എടുത്ത് 189 കോടി കിലോമീറ്റര്‍ പേടകം സഞ്ചരിക്കും. ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതോടെ പേടകത്തിലെ മീഥൈന്‍ സെന്‍സറടക്കമുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങും.
വിക്ഷേപണം വിജയകരമായാല്‍ ആദ്യ ചൊവ്വാപര്യവേക്ഷണ ദൗത്യം വിജയകരമാക്കിയ ആദ്യ രാജ്യമായി ഇന്ത്യ മാറും. നിലവില്‍ അമേരിക്ക, റഷ്യ, യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവര്‍ മാത്രമാണ് ചൊവ്വാ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുള്ളത്. 426 കോടി രൂപ ചിലവിട്ട് 2013 നവംബര്‍ അഞ്ചിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് മംഗള്‍യാന്‍ വിക്ഷേപിച്ചത്.
https://www.facebook.com/Malayalivartha
























