Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മദ്രസകള്‍ തീവ്രവാദ പഠന കേന്ദ്രങ്ങളാണെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്; ഭീകരതയുടെയും വിശുദ്ധ യുദ്ധത്തിന്റേയും ബാലപാഠങ്ങളാണ് പഠിപ്പിക്കുന്നത്

14 SEPTEMBER 2014 07:32 PM IST
മലയാളി വാര്‍ത്ത.

മദ്രസകള്‍ തീവ്രവാദ പഠനകേന്ദ്രങ്ങളാണെന്ന ഗുരുതര ആരോപണവുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. മതപഠന ശാലകളില്‍ വിദ്യാര്‍ത്ഥികളെ ദേശീയതയെ കുറിച്ചല്ല പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉന്നാവോയില്‍ നിന്നുള്ള എം.പിയാണ് മഹാരാജ്

ഭീകരതയുടെയും വിശുദ്ധ യുദ്ധത്തിന്റേയും ബാലപാഠങ്ങളാണ് മദ്രസകളില്‍ പഠിപ്പിക്കുന്നത്. അങ്ങനെ അവര്‍ തീവ്രവാദികളെയും ജിഹാദുകളെയും സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇത് ദേശീയ താല്‍പര്യത്തിന് യോജിച്ചതല്ല.
ജനുവരി 26നും ആഗസ്റ്റ് 15നും ദേശീയ പതാക ഉയര്‍ത്തിയ ഏതെങ്കിലും ഒരു മദ്രസ കാണിച്ചു തരാനാവുമോ എന്നും അദ്ദേഹം വെല്ലുവിളിച്ചു. ദേശീയതയുമായി യാതൊരു ബന്ധവും ഇല്ലാതിരുന്നിട്ടു പോലും മദ്രസകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. പല സ്‌കൂളുകളും സര്‍ക്കാരില്‍ നിന്ന് സഹായങ്ങള്‍ സ്വീകരിക്കുന്നതേയില്ല. ഈ ഫണ്ടെല്ലാം മദ്രസകള്‍ക്കാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം ഏഴിന് ഇറ്റായില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴും സാക്ഷി മഹാരാജ് വിവാദമായ പ്രസ്താവന നടത്തിയിരുന്നു. മദ്രസകളെ തീവ്രവാദ കേന്ദ്രങ്ങളെ വിശേഷിപ്പിച്ച അദ്ദേഹം, ലൗ ജിഹാദ് വളരുന്നതും അവിടെ നിന്നാണെന്ന് ആരോപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (59 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends