മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്നവര്‍ ജാഗ്രതൈ; ലൈസന്‍സ് കട്ടാകും; മദ്യപിച്ചാല്‍ രണ്ടുവര്‍ഷം തടവും 15,000 പിഴയും

റോഡപകടങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ശന വ്യവസ്ഥകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു വാഹനം ഓടിക്കുന്നവര്‍ക്കു ഡ്രൈവിംഗ് ലൈസന്‍സ് നഷ്‌ടമാകും. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടോ ടിവി കണ്ടുകൊണ്ടോ വാഹനം ഓടിക്കുന്നവര്‍ക്ക് 4,000 മുതല്‍ 15,000 രൂപ വരെ പിഴയാകും ആദ്യഘട്ടങ്ങളില്‍ ചുമത്തുക. തെറ്റ് ആവര്‍ത്തിക്കപ്പെട്ടാല്‍ ഡ്രൈവിംഗ് ലൈസന്‍സ് തന്നെ നഷ്‌ടപ്പെടും.
ട്രാഫിക് സിഗ്‌നല്‍ ലംഘിക്കുന്നതിനും ആംബുലന്‍സിനു തടസമുണ്ടാക്കുന്നതിനും സീറ്റ് ബല്‍റ്റ് ധരിക്കാത്തതിനും 5,000 രൂപ വരെ പിഴ ഈടാക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 15,000 രൂപ വരെയാകും.
മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്കുള്ള ശിക്ഷ കൂട്ടാനും വ്യവസ്‌ഥയുണ്ട്. 15,000 രൂപ പിഴയും രണ്ടു വര്‍ഷം ജയില്‍വാസവും മദ്യപര്‍ക്കു ലഭിച്ചേക്കാം. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ ഇതേ തെറ്റുചെയ്‌താല്‍ 50,000 രൂപ പിഴയും മൂന്നു വര്‍ഷം തടവും ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























