Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

മഹാരാഷ്ട്രയില്‍ ബിജെപി -ശിവസേന ഭിന്നിപ്പ്‌ രൂക്ഷമായി

15 SEPTEMBER 2014 11:32 AM IST
മലയാളി വാര്‍ത്ത.

നിയമസഭാ തെരെഞ്ഞെടുപ്പിന്‌ ഒരു മാസം മാത്രം ശേഷിക്കെ മഹാരാഷ്ട്രയില്‍ ബിജെപി -ശിവസേന ഭിന്നിപ്പ്‌ രൂക്ഷമായി. എന്‍ഡിഎ വിജയിച്ചാല്‍ മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്ന്‌ സേന എംപി സഞ്‌ജയ്‌ റാവത്ത്‌ പ്രഖ്യാപിച്ചിരുന്നു. അതിന്‌ തൊട്ടു പിന്നാലെ ബിജെപി ഈ പ്രഖ്യാപനം തള്ളി. സംസ്ഥാനത്ത്‌ ബിജെപി നയിക്കുന്ന സഖ്യമായിരിക്കും അധികാരത്തില്‍ വരികയെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിനു ശേഷമെ തീരുമാനിക്കൂ എന്ന്‌ മഹാരാഷ്ട്രയുടെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി രാജീവ്‌ പ്രതാപ്‌ റൂഡി പറഞ്ഞു. 

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം പ്രഖ്യാപിച്ച്‌ ശിവസേന മേധാവി ഉദ്ധവ്‌ താക്കറെ രംഗത്തു വന്നതോടെയാണ്‌ തമ്മിലടി കൂടുതല്‍ രൂക്ഷമായത്‌.അമിതമായ ആസക്തി വിവാഹമോചനത്തിലെത്തിക്കുമെന്ന്‌ ബിജെപിക്ക്‌ ശിവസേനാ മുഖപത്രം കഴിഞ്ഞ ദിവസം മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ഇന്നലെ മുംബൈയില്‍ ഒരു ചടങ്ങിനിടെയാണ്‌ സേന -ബിജെപി ബന്ധം നല്ല രീതിയില്‍ ആണെന്നും മുഖ്യമന്ത്രി സേനയില്‍ നിന്നായിരിക്കുമെന്നും സഞ്‌ജയ്‌ റാവത്ത്‌ പ്രഖ്യാപിച്ചത്‌.

റാവത്ത്‌ വലിയ നേതാവൊന്നുമല്ലെന്നാണ്‌ ഇതിന്‌ ബിജെപി വക്താവ്‌ മാധവ്‌ ഭണ്ഡാരിയുടെ തിരിച്ചടി. ഇങ്ങനെ പോയാല്‍ സഖ്യചര്‍ച്ചകള്‍ നിര്‍ത്തിവയ്‌ക്കും. ബിജെപി പ്രവര്‍ത്തകര്‍ വലിയ രോഷത്തിലാണ്‌. അടുത്ത സര്‍ക്കാര്‍ എന്തായാലും ബിജെപിയുടെ നേതൃത്വത്തിലായിരിക്കുമെന്നും ഭണ്ഡാരി പറഞ്ഞു. സേനയില്‍ നിന്നു പക്വതയുള്ള സമീപനമാണ്‌ പ്രതീക്ഷിക്കുന്നത്‌. 25 വര്‍ഷം പിന്നിട്ട സഖ്യം തുടരണമെന്ന്‌ ആഗ്രഹിക്കുന്നു.135 സീറ്റുകള്‍ വീതം ഇരുകൂട്ടരും മത്സരിക്കുക, ശേഷിക്കുന്നവ ചെറുകക്ഷികള്‍ക്കു നല്‍കുക. ഇതാണ്‌ തങ്ങള്‍ മുന്നോട്ട്‌ വച്ചിരിക്കുന്ന നിര്‍ദ്ദേശമെന്ന്‌ രാജീവ്‌ പ്രതാപ്‌ റൂഡി പറഞ്ഞു. 
സേനയ്‌ക്കു പഴയ ശക്തിയില്ലാത്ത സാഹചര്യത്തില്‍ വിട്ടുവീഴ്‌ച വേണ്ടെന്നാണ്‌ ബിജെപിയുടെ നിലപാട്‌. അടുത്തിടെ നടന്ന അഭിപ്രായ സര്‍വേകളില്‍ സേനാ ബിജെപി സംഖ്യത്തിന്‌ ആകെയുള്ള 288 സീറ്റുകളില്‍ 200 സീറ്റുകളില്‍ വിജയിക്കാനാകുമെന്ന്‌ പ്രവചിച്ചിരുന്നു. സഖ്യമില്ലെങ്കില്‍പ്പോലും 100ലേറെ സീറ്രുകളില്‍ ബിജെപിക്ക്‌ മേല്‍ക്കൈ ഉണ്ടത്രെ. ഈ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കണമെന്നാണു ബിജെപിയുടെ ആവശ്യം. എന്നാല്‍ കഴിഞ്ഞ തവണ 169 സീറ്റുകളില്‍ മത്സരിച്ച സേന, പരമാവധി 19 സീറ്റുകള്‍ മാത്രമെ ബിജെപിക്കും സഖ്യത്തിലെ ചെറുകക്ഷികളായ ആര്‍പിഐ, സ്വാഭിമാനി ഷെഡ്‌ക്കരി സംഘടന, രാഷ്ട്രീയ സമാജ്‌ പക്ഷ, ശിവസംഗ്രം എന്നിവയ്‌ക്കായി നല്‍കാനാകൂ എന്ന നിലപാടിലാണ്‌.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (1 hour ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (1 hour ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (1 hour ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (4 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (5 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (5 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (5 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (5 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (6 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (6 hours ago)

Malayali Vartha Recommends