Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

തിരഞ്ഞെടുപ്പ് ഫലത്തിലെ ട്വിസ്റ്റ്; ബിജെപി നിരാശയില്‍ ഡല്‍ഹിയില്‍ നടത്താനിരുന്ന പത്രസമ്മേളനം മാറ്റിവച്ച് അമിത് ഷാ; പുറം വാതിലിലൂടെ അധികാരത്തിലേറാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് യെദ്യൂരപ്പ

15 MAY 2018 05:16 PM IST
മലയാളി വാര്‍ത്ത

കര്‍ണാടക തിരഞ്ഞെടുപ്പ് ഫലത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റില്‍ ബിജെപി ക്യാമ്പുകള്‍ നിരാശയില്‍. വിജയാഘോഷം നിര്‍ത്തി വയ്ക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. ബിജെപി പ്രസിഡന്റ് അമിത് ഷാ മൂന്നിന് ന്യൂഡല്‍ഹിയില്‍ നടത്താനിരുന്ന പത്രസമ്മേളനവും മാറ്റി വച്ചു. വൈകിട്ട് ആറിന് പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി ഓഫിസില്‍ എത്തില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
തിരഞ്ഞെടുപ്പുഫലം പുറത്തുവന്നു തുടങ്ങിയ ആദ്യ മണിക്കൂറുകളില്‍ ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്. കൂറ്റന്‍ ഭൂരിപക്ഷത്തോടെ ഒറ്റയ്ക്ക് അധികാരത്തിലേക്ക് എന്ന തോന്നലുണ്ടായതോടെ രാജ്യമെങ്ങും ബിജെപി കേന്ദ്രങ്ങളില്‍ ആഘോഷം തുടങ്ങിയിരുന്നു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാഷ്ട്രീയ അനിശ്ചിതത്വം നില്‍ക്കുന്ന കര്‍ണാടകയില്‍ ഗവര്‍ണര്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനെ കാണാന്‍ കൂട്ടാക്കിയില്ല.

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി.പരമേശ്വരയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി പ്രതിനിധി സംഘം ഗവര്‍ണര്‍ വാജുഭായ് വാലയെ കാണാന്‍ രാജ്ഭവനിലെത്തിയെങ്കിലും അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സംഘം മടങ്ങി. ഇതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറി.

കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന്റെ പിന്‍വാതില്‍ ശ്രമം ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായിരുന്ന ബി.എസ്. യെദ്യൂരപ്പ. ഗവര്‍ണര്‍ ക്ഷണിക്കേണ്ടത് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെയാണെന്നും യെദ്യുരപ്പ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ തള്ളി ബി.ജെ.പിയെ അംഗീകരിച്ചിരിക്കുകയാണ്. ജനങ്ങള്‍ കോണ്‍ഗ്രസ് മുക്ത കര്‍ണാടകം എന്ന സ്വപ്നത്തിലേക്ക് നീങ്ങുകയാണ്. പുറം വാതിലിലൂടെ അധികാരത്തിലേറാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇത് ജനങ്ങള്‍ തള്ളിക്കളയുമെന്നും യെദ്യൂരപ്പ പറഞ്ഞു. 

മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ച് ഭാവി കാര്യങ്ങളില്‍ തീരുമാനമെടുക്കും. ഭാരതീയ ജനതാപര്‍ട്ടിക്ക് അഭിമാനിക്കാവുന്ന വിജയം സമ്മാനിച്ച കര്‍ണാടകയിലെ ജനങ്ങളെ അഭിനന്ദിക്കുകയാണെന്നും യെദ്യുരപ്പ ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (5 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (5 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (6 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (9 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends