ഡല്‍ഹിയില്‍ പുലര്‍ച്ചെ ശക്തമായ പൊടിക്കാറ്റ്; കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു; വ്യാപക നാശനഷ്ടം

ഡൽഹിയിൽ വീണ്ടും പൊടിക്കാറ്റ് ശക്തമായത് ഡല്‍ഹി നിവാസികളെ ആശങ്കയിലാക്കുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ മണിക്കൂറില്‍ 70 കിലോമീറ്ററിൽ കൂടുതല്‍ വേഗതയിലാണ് പൊടിക്കാറ്റ് വീശിയടിക്കുന്നത്. വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീഴുകയും, കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച മുതല്‍ തുടരുന്ന പൊടിക്കാറ്റിലും, ഇടിമിന്നലിലും പെട്ട് 80 പേരാണ് അഞ്ച് സംസ്ഥാനങ്ങളില്‍ മരിച്ചത്. ഉത്തര്‍പ്രദേശില്‍ മാത്രം 51 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജമ്മുകശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, തെക്കന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഇടിമിന്നലും കാറ്റും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജസ്ഥാന്റെ പലഭാഗത്തും പശ്ചിമബംഗാള്‍, ബിഹാര്‍, ചത്തീസ്ഗണ്ഡ് എന്നിവിടങ്ങളിലും പൊടിക്കാറ്റ് ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha
























