Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

വെകുന്നേരം വരെ വെള്ളം കോരിയിട്ട് കലമിട്ടുടയ്ക്കാന്‍ മോഡിയ്ക്കാവില്ല; എങ്ങനേയും കര്‍ണാടകത്തില്‍ അധികാരത്തില്‍ വരണം; ഇല്ലെങ്കില്‍ പുതിയ ബിജെപി വിരുദ്ധ സഖ്യം ഇന്ത്യയാകെ പടരും

16 MAY 2018 09:32 AM IST
മലയാളി വാര്‍ത്ത

ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും ബിജെപിയുടെ അധികാര മോഹത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ജനതാദളിനേക്കാളും ഇരട്ടി സീറ്റുണ്ടായിട്ടും മുഖ്യമന്ത്രി പദം പോലും അവര്‍ക്ക് വിട്ടു കൊടുത്തതിന് പിന്നില്‍ കോണ്‍ഗ്രസില്‍ അധികാരം നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ്. 

ബോളിവുഡ് സിനിമ പോലെ ട്വിസ്റ്റുകള്‍ നിറഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തായതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആരെ ക്ഷണിക്കുമെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യ മുഴുവന്‍. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ബി.ജെ.പിയെ തന്നെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കുമെന്നാണ് പ്രതീക്ഷ. അതിനിടെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് ജനതാദള്‍ എസ് നേതാക്കള്‍ ബംഗളൂരുവിലെ അശോകാ ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തി. ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിച്ചതിന് ശേഷമായിരുന്നു കൂടിക്കാഴ്ച.

ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭരിക്കാനാവില്ലെന്ന നിലയെത്തിയതോടെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി പുറത്ത് നിന്ന് പിന്തുണയ്ക്കാനായിരുന്നു കോണ്‍ഗ്രസിന്റെ ആദ്യ നീക്കം. എന്നാല്‍ പുറത്ത് നിന്നുള്ള പിന്തുണ വേണ്ടെന്നും സര്‍ക്കാരിന്റെ ഭാഗമാകണമെന്നും കുമാരസ്വാമി ആവശ്യപ്പെടുകയായിരുന്നു. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാനും കോണ്‍ഗ്രസിന് രണ്ട് ഉപമുഖ്യമന്ത്രി, 20 മന്ത്രിമാര്‍ എന്നിങ്ങനെ വീതിക്കാനുമാണ് സഖ്യധാരണ. ജനതാദളിന് നിരുപാധിക പിന്തുണയാണ് നല്‍കുന്നതെന്ന് സിദ്ദരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. 

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിന് ബുധനാഴ്ച വീണ്ടും കോണ്‍ഗ്രസ് എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് കുമാരസ്വാമി വ്യക്തമാക്കി. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതായതോടെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാല ആരെ ക്ഷണിക്കുമെന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ തുടരുകയാണ്. 

അതേസമയം, കേന്ദ്രമന്ത്രി അരുണ്‍ ജയറ്റ്‌ലിയുടെ പഴയ ട്വീറ്റ് ഓര്‍മ്മപ്പെടുത്തി കോണ്‍ഗ്രസും സി.പി.എമ്മും രംഗത്തെത്തി. ഗോവ, മണിപ്പൂര്‍, മേഘാലയ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സ്വീകരിച്ച നീക്കം കര്‍ണാടകയിലും സ്വീകരിക്കണമെന്നാണ് ആവശ്യം. ഭരണഘടനയുടെ അന്തസത്ത ഗവര്‍ണര്‍ കാത്ത് സൂക്ഷിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയതു.104 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ട 113 എന്ന മാന്തികസംഖ്യയിലെത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. രണ്ടും മൂന്നും സ്ഥാനം നേടിയ കോണ്‍ഗ്രസും ജനതാദളും പരസ്പരം സഹകരിക്കാന്‍ തീരുമാനിച്ചതോടെ മറ്റ് പാര്‍ട്ടികളെ കൂടെക്കൂട്ടാനും ബി.ജെ.പിക്ക് കഴിയില്ല. അതിനിടെയാണ് ലിംഗായത്തുകളായ 10 കോണ്‍ഗ്രസ് എം.എല്‍.എമാരുമായി ബി.ജെ.പി ചര്‍ച്ചകള്‍ ആരംഭിച്ചതായി വാര്‍ത്ത പുറത്ത് വന്നത്.

ഒമ്പത് ജെ.ഡി.എസ് എം.എല്‍.എമാരും മറുകണ്ടം ചാടാന്‍ തയ്യാറാണെന്നാണ് വിവരം. ഇതിന് തടയിടാന്‍ എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കുകയോ മറ്റ് സംസ്ഥാനങ്ങളിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ ചെയ്യാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസും ജനതാദളും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (1 hour ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (1 hour ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (2 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (4 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (5 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (5 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (5 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (6 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (6 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (6 hours ago)

Malayali Vartha Recommends