വെടിനിര്‍ത്തല്‍ക്കരാര്‍ ലംഘിച്ച് പാകിസ്താന്‍ അതിര്‍ത്തിയില്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു

വെടിനിര്‍ത്തല്‍ക്കരാര്‍ ലംഘിച്ച് പാകിസ്താന്‍ അതിര്‍ത്തിയില്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന്‍ വീരമൃത്യുവരിച്ചു. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലെ 173 ബറ്റാലിയന്‍ ജവാന്‍ ദേവേന്ദ്രസിങ് ബാഗെലാണ് തിങ്കളാഴ്ച രാത്രി 11.30ഓടെ ജമ്മുകശ്മീരിലെ സാമ്പ ജില്ലയോടുചേര്‍ന്ന അതിര്‍ത്തിയില്‍ വെടിയേറ്റുമരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് നാലുദിവസംമാത്രം ബാക്കിനില്‍ക്കെ, സംസ്ഥാനത്ത് കനത്ത ജാഗ്രത നിലനില്‍ക്കുന്നതിനിടയിലാണ് പാകിസ്താന്‍ പ്രകോപനമുണ്ടാക്കിയത്. പിക്കറ്റ്‌പോസ്റ്റില്‍ വെടിയേറ്റ ദേവേന്ദ്രസിങ്ങിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
ഈ വര്‍ഷം എഴുന്നൂറിലധികം തവണ പാകിസ്താന്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയെന്നാണ് സൈനികവൃത്തങ്ങള്‍ നല്‍കുന്ന കണക്ക്. ദേവേന്ദ്രസിങ് ഉള്‍പ്പെടെ 33 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 17 പേര്‍ സൈനികരാണ്.
https://www.facebook.com/Malayalivartha
























