Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കര്‍ണാടക സര്‍ക്കാര്‍ രൂപീകരണം രാജ്യം ഉറ്റു നോക്കവേ വിജയിച്ച് വരുന്നത് കേരളത്തിന്റെ സ്വന്തം കെ.സി വേണുഗോപാല്‍; രാഹുല്‍ ഗാന്ധിയുടെ വിശ്വസ്ഥനായ വേണുഗോപാലിന്റെ വാക്കുകള്‍ സോണിയയും ചെവിക്കൊണ്ടു; വേണു തന്ത്രം വിജയിച്ചാല്‍ ഇനിയുള്ളത് വേണുഗോപാലിന്റെ ദിനങ്ങള്‍

16 MAY 2018 10:11 AM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ സാക്ഷാല്‍ നരേന്ദ്ര മോഡിയേയും അമിത് ഷായേയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരിക്കുന്നത് സോണിയാ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ എകെ ആന്റണിയോ ഒന്നുമല്ല. കേരളത്തിന്റെ സ്വന്തം കെ.സി. വേണു ഗോപാല്‍. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിന്റെ ചുമതലയാണ് രാഹുല്‍ ഗാന്ധി എ.ഐ.സി.സി സെക്രട്ടറിയായ കെ.സി വേണുഗോപാലിന് നല്‍കിയയത്. എന്നാല്‍ കോണ്‍ഗ്രസ് എട്ടു നിലയില്‍ പൊട്ടിയതോടെ കേരളത്തിലുള്ളവര്‍ വേണുഗോപാലിനെ പുച്ഛിച്ചു. അതേസമയം ബിജെപി ഒറ്റയ്ക്ക് ഭരിക്കില്ലെന്നായതോടെ ഇക്കാര്യം വേണുഗോപാല്‍ രാഹുലിനെ അറിയിച്ചു. പിന്നെയുള്ള വഴിയാരാഞ്ഞപ്പോഴാണ് എങ്ങനെയും ഭരണം നിലനിര്‍ത്താന്‍ രാഹുല്‍ നിര്‍ദേശിച്ചത്.

ഇതോടെ അടുപ്പമുള്ള കര്‍ണാടക നേതാക്കളുമായി വേണുഗോപാല്‍ ചര്‍ച്ച ചെയത് ഒരു തീരുമാനമെടുത്തു. മുഖ്യമന്ത്രി പദം വേണമെന്ന് പറഞ്ഞാല്‍ ജനതാദള്‍ സമ്മതിക്കില്ല. മുഖ്യമന്ത്രി പദം വിട്ടുകൊടുത്താല്‍ എത്ര മന്ത്രി വേണമെങ്കിലും തരികയും ചെയ്യും. ഈ ബുദ്ധി രാഹുല്‍ സോണിയയോടു പറഞ്ഞപ്പള്‍ എല്ലാം ശുഭം. എതിര്‍ത്ത കര്‍ണാടക കോണ്‍ഗ്രസുകാരെ വേണുഗോപാല്‍ സമാധാനിപ്പിക്കുകയും ചെയ്തു. ഇതോടെ ബിജെപി അങ്കലാപ്പിലാണ്. തുടര്‍ന്ന് ബിജെപി കുതിരക്കച്ചവടത്തിന് കോപ്പ് കൂട്ടവേ വേണുഗേപാല്‍ പുതിയ അടവുമായി രംഗത്തെത്തി. 

കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. എല്ലാ സാധ്യതകളും പാര്‍ട്ടി സ്വീകരിക്കും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ നിയമനടപടി അടക്കമുള്ളവ സ്വീകരിക്കുമെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കര്‍ണാടക സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച നിലപാട് ശക്തമാക്കി കോണ്‍ഗ്രസും ജെ.ഡി.എസും രംഗത്ത്. രാവിലെ ചേരുന്ന കോണ്‍ഗ്രസ് ജെ.ഡി.എസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങള്‍ക്ക് ശേഷം ഇരു വിഭാഗം എം.എല്‍.എമാര്‍ സംയുക്തമായി ഗവര്‍ണറെ കാണാനാണ് തീരുമാനം. എം.എല്‍.എമാരുടെ പിന്തുണ ഗവര്‍ണറെ നേരിട്ടു ബോധ്യപ്പെടുത്താനാണ് ലക്ഷ്യം.

കോണ്‍ഗ്രസ്‌ജെ.ഡി.എസ് സര്‍ക്കാര്‍ രൂപീകരണത്തിന് തടസമില്ലെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് പോകുന്ന സാഹചര്യം ഇപ്പോഴില്ല. അത്തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണ്. കോണ്‍ഗ്രസ് എം.എല്‍.എമാരെ പാളയത്തിലേക്ക് കൊണ്ടുപോകാന്‍ ബി.ജെ.പി ശ്രമം നടത്തുന്നുണ്ടാകാം. അത്തരം നീക്കങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

അതിനിടെ, ബി.ജെ.പിക്ക് ഒപ്പം ചേരുമെന്ന പ്രചാരണം തള്ളി കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ രംഗത്തു വന്നു. കോണ്‍ഗ്രസ് എം.എല്‍.എമാരെ റാഞ്ചാന്‍ ബി.ജെ.പി ശ്രമിച്ചാല്‍ തങ്ങളും കളിക്കുമെന്ന് മുന്‍ ബി.ജെ.പി നേതാവ് കൂടിയായ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.



അതേസമയം, എം.എല്‍.എമാരെ റാഞ്ചാന്‍ ബി.ജെ.പി നീക്കം നടത്തുന്നുവെന്ന വാര്‍ത്ത കോണ്‍ഗ്രസിലെ ലിംഗായത്ത് വിഭാഗം നിഷേധിച്ചു. പാര്‍ട്ടിയിലെ ലിംഗായത്ത് എം.എല്‍.എമാര്‍ തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. വ്യാജ വാര്‍ത്തയാണിത്. കോണ്‍ഗ്രസിനൊപ്പം ഉറച്ചു നില്‍ക്കുന്നതായും എം.എല്‍.എമാര്‍ പറഞ്ഞു.

അതിനിടെ, തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്വതന്ത്ര എം.എല്‍.എ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (5 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (5 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (6 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (9 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends