കർണാടക രാഷ്ട്രീയത്തിലെ വിലപേശലിൽ സമുദായ സംഘടനകളുടെ പോരാട്ടത്തിന് ആക്കം കൂടുന്നു; ലിംഗായത്ത് സമുദായക്കാരനായ യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കുന്നതിന് കോണ്‍ഗ്രസിലെയും ലിംഗായത്ത് എം എൽ എ മാരുടെ പിന്തുണ ലഭിക്കുമെന്ന് കണക്ക് കൂട്ടൽ

കര്‍ണ്ണാടക രാഷ്ട്രീയത്തിലെ വിലപേശലില്‍ ലിംഗായത്ത് വോക്കലിംഗ സമുദായത്തിന്റെ പോരാട്ടത്തിന് ആക്കം കൂടുന്നു. ലിംഗായത്ത് സമുദായക്കാരനായ യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കുന്നതിന് കോണ്‍ഗ്രസില്‍ നിന്നടക്കമുള്ള ലിംഗായത്ത് എംഎല്‍എ മാരുടെ പിന്‍തുണ തങ്ങള്‍ക്ക് ലഭിക്കുമെന്ന് ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്സും ജെഡിഎസുമാകട്ടെ തങ്ങളുടെ എംഎല്‍എ മാരെ ഹൈദരാബാദിലെത്തിക്കുമ്പോളും ലിംഗായത്ത് മഠാധിപതിമാര്‍ക്കടക്കം ഇവരെ ബന്ധപെടാന്‍ കഴിയില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു.
എന്നാല്‍ കോണ്‍ഗ്രസ്സ് നേതൃത്വം ഇക്കാര്യത്തില്‍ ഇപ്പോഴും ആശങ്കയിലാണ്. അതിനിടെ ജെഡിഎസ്സ് നേതൃത്വമാകട്ടെ വോക്കലിംഗ സമുദായത്തില്‍ പെട്ട ആറ് ബിജെപി എംഎല്‍എ മാര്‍ തങ്ങള്‍ക്കൊപ്പമാണെന്നും അവകാശപെടുന്നു. ഇങ്ങനെ രാഷ്ട്രീയ വിലപേശല്‍ വൊക്കലിംഗ ലിംഗായത്ത് സമുദായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കിയിട്ടുണ്ട്. ലിംഗായത്തുകളെ പ്രത്യേക മതമായി പ്രഖ്യാപിച്ച് കൊണ്ട് കോണ്‍ഗ്രസ്സ് നടത്തിയ രാഷ്ട്രീയ നിക്കത്തെ തെരഞ്ഞെടുപ്പ് വിഷയമാക്കി ബിജെപി ലിംഗായത്ത് സ്വാധീനമേഖലകളില്‍ വലിയ മുന്നേറ്റമാണുണ്ടാക്കിയത്. ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള യെദ്യൂരപ്പ മുഖ്യമന്ത്രിയാകുന്നതിനെ തടയുന്നതിനാണ് കോണ്‍ഗ്രസ്സ് നീക്കമെന്ന പ്രചാരണവും ബിജെപി യുടെ ഭാഗത്ത് നിന്നുണ്ടായി.
എന്തായാലും ബിജെപിയെ സംബന്ധിച്ച് ലിംഗായത്ത് സമുദായത്തിന്റെ പിന്‍തുണ കോണ്‍ഗ്രസ്സ് എംഎല്‍എ മാരുടെ രൂപത്തില്‍ വരുമെന്നും നേതൃത്വം കണക്ക്കൂട്ടുന്നു. എന്നാല്‍ ഇതിനെ ശക്തമായി പ്രതിരോധിക്കുന്നതിനാണ് ജെഡിഎസ്സ് ശ്രമം. വൊക്കലിംഗ സമുദായത്തില്‍ നിന്നുള്ള എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകുന്നതിനെ തടയുന്നതിനുള്ള നീക്കത്തെ സാമുദായികമായി തന്നെയാണ് കാണുന്നത്. ഇതിന്റെ ഭാഗമാണ് വൊക്കലിംഗ സമുദായത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ മാര്‍ തങ്ങളെ പിന്‍തുണയ്ക്കുമെന്ന ജെഡിഎസി ന്റെ അവകാശ വാദം. രാഷ്ട്രീയ പോരാട്ടത്തിനപ്പുറം സാമുദായിക വിഷയമായി നിയമസഭയിലെ ഭൂരിപക്ഷം തെളിയിക്കല്‍ മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























