മാവോയിസ്റ്റുകളുടെ കുഴിബോംബ് സ്‌ഫോടനത്തില്‍ ഏഴ് പോലീസുകാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുടെ കുഴിബോംബ് സ്‌ഫോടനത്തില്‍ ഏഴ് പോലീസുകാര്‍ വീരമൃത്യു വരിച്ചു. ദന്തേവാഡ ജില്ലയിലെ ചോള്‍നാറിനും കിരണ്‍ഡുലിനും മധ്യേ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനാണു സ്‌ഫോടനമുണ്ടായത്.
റോഡ് നിര്‍മാണത്തിനുള്ള സാമഗ്രികളുമായി എത്തിയ വാഹനത്തിന് എസ്‌യുവിയില്‍ അകമ്പടി വരികയായിരുന്ന പോലീസുകാരനാണു കൊല്ലപ്പെട്ടത്. ഛത്തീസ്ഗഢ്് ആംഡ് ഫോഴ്‌സ്(സിഎഎഫ്) ഡിസ്ട്രിക്ട് ഫോഴ്‌സ് (ഡിഎഫ്) എന്നിവയിലെ പോലീസുകാരായിരുന്നു എസ്‌യുവിയിലുണ്ടായിരുന്നത്. അഞ്ചു പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മരിച്ചവരില്‍ നാലു പേര്‍ സിഎഎഫുകാരും രണ്ടു പേര്‍ ഡിഎഫുകാരുമാണ്. ഡിഎഫിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രാംകുമാര്‍ യാദവ്, കോണ്‍സ്റ്റബിള്‍ തിലേകശ്വര്‍ ധ്രുവ്, അസിസ്റ്റന്റ് കോണ്‍സ്റ്റബിള്‍ ഷാലിക് റാം സിന്‍ഹ, സിഎഎഫിലെ ഹെഡ് കോണ്‍സ്റ്റബിള്‍ വിക്രം യാദവ്, കോണ്‍സ്റ്റബിള്‍മാരായ രാജേഷ്‌കുമാര്‍ സിംഗ്, രവിനാഖ് പട്ടേല്‍, അര്‍ജുന്‍ രാജ്ഭര്‍ എന്നിവരാണു വീരമൃത്യു വരിച്ചത്.
പരിക്കേറ്റ അര്‍ജുന്‍ രാജ്ഭറെ ഹെലികോപ്റ്ററില്‍ റായ്പുരിലെത്തിച്ചെങ്കിലും മരിച്ചു. പോലീസുകാരുടെ രണ്ട് എകെ 47 റൈഫിളുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ മാവോയിസ്റ്റുകള്‍ കവര്‍ന്നു.
https://www.facebook.com/Malayalivartha
























