Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തമിഴ്‌നാടിനെ കണ്ടു പഠിക്കണം...അമ്മ സിമന്റുമായാണ് ഇക്കുറി തലൈവി ഞെട്ടിച്ചിരിക്കുന്നത്

26 SEPTEMBER 2014 03:18 PM IST
മലയാളി വാര്‍ത്ത.

പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇടപെടുമെന്ന് ആവര്‍ത്തിക്കുന്ന കേരള സര്‍ക്കാരിനെ പോലെയല്ല തമിഴ്‌നാട്. അവിടെ പറച്ചിലില്ല, എന്തും ചെയ്തു കാണിക്കും. കെട്ടിട നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് അമ്മ സിമ്ന്റ് സ്‌കീം എന്ന പേരില്‍ പദ്ധതി രൂപീകരിച്ച് അമ്മ ബ്രാന്‍ഡ് സിമന്റും പുറത്തിറക്കി.
പൊതുവിപണിയിലെ വിലക്കയറ്റം നേരിടാന്‍ കുറഞ്ഞ നിരക്കില്‍ അമ്മ കാന്റീനും അമ്മ കുടിവെള്ളവും ഉപ്പും എത്തിച്ച് തമിഴ് മക്കളുട കൈയടി നേടിയ തലൈവിയാണ് ഇക്കുറി സിമന്റുമായി ഞെട്ടിച്ചിരിക്കുന്നത്.സ്വകാര്യ ഉത്പാദകരില്‍ നിന്നൂം വാങ്ങുന്ന സിമന്റ് ചാക്കിന് 190 രൂപ നിരക്കില്‍ സാധാരണക്കാര്‍ക്ക് എത്തിക്കുന്നതാണ് പദ്ധതി.
ഇതുപ്രകാരം തമിഴ്‌നാട്ടിലെ കമ്പനികളില്‍ നിന്നും മാസംതോറും രണ്ടുലക്ഷം ടണ്‍ സിമന്റ് സര്‍ക്കര്‍ വാങ്ങും. പുതിയതായി വീട് നിര്‍മ്മിക്കുന്ന ഉപഭോക്താക്കള്‍ക്ക് 750 ചാക്ക് വരെ സിമന്റാണ് പരമാവധി നല്‍കുക. ഇതിനായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പ്ലാന്‍ സര്‍ക്കാരിന് സമര്‍പ്പിക്കണം. വീടുകള്‍ പുതുക്കി പണിയുന്നവര്‍ക്ക് 10 മുതല്‍ 100 ചാക്കു വരെ സിമന്റ് കുറഞ്ഞ നിരക്കില്‍ ലഭിക്കും.
തമിഴ്‌നാട് സിവില്‍ സപ്ലൈസ് കോര്‍പറേഷനും ഗ്രാമീണ വികസന വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. 470 ഗോഡൗണുകള്‍ ഇതിനായി ഉപയോഗിക്കും. സംസ്ഥാന സിമന്റ് കോര്‍പറേഷനായിരിക്കും പദ്ധതിയുടെ നോഡല്‍ ഏജന്‍സി. സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതിയിലും ഇന്ദിര ആവാസ് യോജന പ്രകാരവും വീട് നിര്‍മ്മിക്കുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
നേരത്തെ സര്‍ക്കാര്‍ അമ്മ ബ്രാന്‍ഡില്‍ പച്ചക്കറി വില്‍പ്പനശാലകളും, സ്‌റ്റേഷനറി, മരുന്നു സ്‌റ്റോറുകളും, വിത്തുകള്‍, ജനസേവന കേന്ദ്രങ്ങള്‍, ചായപ്പൊടി, ശിശുസംരക്ഷണ സഞ്ചികള്‍ തുടങ്ങി നിരവധി ഇനങ്ങള്‍ പുറത്തിറക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (44 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (5 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (5 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (5 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends