Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തമിഴ്‌നാട് കത്തുന്നു... അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിത കുറ്റക്കാരി; നാലുവര്‍ഷം തടവ്; 100 കോടി രൂപ പിഴ

27 SEPTEMBER 2014 02:42 PM IST
മലയാളി വാര്‍ത്ത.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു നാലു വര്‍ഷം തടവു ശിക്ഷ. ബംഗളൂരുവിലെ പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്. ഇപ്പോള്‍ത്തന്നെ ജയലളിതയെ കസ്റ്റഡിയിലെടുക്കും.
നെഞ്ചുവേദനയനുഭവപ്പെടുന്നുവെന്ന് കോടതിയില്‍ ജയലളിത ബോധിപ്പിച്ചിട്ടുണ്ട്. ആശുപത്രിയിലേക്കു ജയലളിതയെ മാറ്റുമെന്നും റിപ്പോര്‍ട്ട്. നാലു വര്‍ഷം തടവു ശിക്ഷ വിധിച്ച സാഹചര്യത്തില്‍ ജയലളിതയ്ക്കു ജാമ്യം നല്‍കാനാവില്ല. ജയലളിതയുടെ മുഖ്യമന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും നഷ്ടമാകും.

ഇതോടെ തമിഴ്‌നാടിന്റെ രാഷ്ട്രീയഭാവി എന്താകുമെന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. ജയലളിതയ്‌ക്കൊപ്പം വളര്‍ത്തുമകന്‍ സുധാകരന്‍, തോഴി ശശികല, ഇവരുടെ ബന്ധു ഇളവരശി എന്നിവരും കുറ്റക്കാരാണെന്ന് ബംഗലൂരുവിലെ പ്രത്യേക കോടതി കണ്ടെത്തി.

18 വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസിലെ വിധി തമിഴ്‌നാട് രാഷ്ട്രീയത്തിലും ജയലളിതയുടെ രാഷ്ട്രീയ ഭാവിയിലും നിര്‍ണായകമാണ്. ഡിഎംകെ നേതാവായിരുന്ന കെ.അന്‍പഴകന്റെയും ജനതാ പാര്‍ട്ടി പ്രസിഡന്റായിരുന്ന സുബ്രഹ്മണ്യ സ്വാമിയുടെയും പരാതിയില്‍ 1996ലെ ഡിഎംകെ സര്‍ക്കാരാണ് കേസെടുത്തത്. 1996ല്‍ മുഖ്യമന്ത്രിയായിരിക്കേ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.
1991ല്‍ മുഖ്യമന്ത്രിയാകുമ്പോള്‍ മൂന്നു കോടി രൂപയായിരുന്നു ജയലളിതയുടെ ആസ്തി. ഒരു രൂപ ശമ്പളത്തില്‍ മുഖ്യമന്ത്രി പദവി വഹിച്ച ജയലളിത അഞ്ചു വര്‍ഷത്തിനിടെ 66 കോടി രൂപ സമ്പാദിച്ചുവെന്നാണ് പരാതി. 2000 ഏക്കര്‍ ഭൂമി, 30 കിലോ സ്വര്‍ണം, 12000 സാരികള്‍, 1996ല്‍ വളര്‍ത്തുമകന്‍ സുധാകരന്റെ വിവാഹത്തിന് ചെലവഴിച്ച അഞ്ചു കോടിരൂപ തുടങ്ങിയവ അഴിമതി പണത്തില്‍ നിന്നാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

രാവിലെ പ്രത്യേക വിമാനത്തിലാണ് ജയലളിത ബംഗളൂരുവില്‍ എത്തിയത്. ലീലാ പാലസ് ഹോട്ടലില്‍ വിശ്രമിച്ച ശേഷം 10.30 യ്ക്കു ശേഷമാണ് കോടതിയിലേക്ക് പുറപ്പെട്ടത്. ജ്യോതിഷിയുടെ നിര്‍ദേശപ്രകാരമാണ് പത്തരയ്ക്കു ശേഷം യാത്ര തിരിച്ചത്.
റോഡുമാര്‍ഗം ജയലളിത കോടതി വളപ്പില്‍ കടന്നു. സുരക്ഷ പരിഗണിച്ച് സിറ്റി സെഷന്‍ കോടതി പരസരത്ത് നിന്നും പരപ്പന അഗ്രഹാര ജയില്‍ പരിസരത്ത് പ്രത്യേക കോടതി സ്ഥാപിക്കുകയായിരുന്നു. ജയിലിനു രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കി പോലീസ് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

അതേസമയം, ജയലളിതയ്ക്ക് പിന്തുണയുമായി തമിഴ്‌നാട്ടില്‍ നിന്നുള്ള മന്ത്രിമാരും എംഎല്‍എമാരും എം.പിമാരുമടക്കം പതിനായിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും ജയില്‍ വളപ്പില്‍ എത്തിയിട്ടുണ്ട്. ജയലളിതയുടെ വാഹനവ്യുഹം ജയില്‍ വളപ്പില്‍ കടന്നയുടന്‍ പടക്കം പൊട്ടിച്ചാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ജയലളിതയുടെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്ന വിധി കൂടിയാണിത്.
2011ല്‍ മുഖ്യമന്ത്രിയായ ശേഷം ജനപ്രിയ പരിപാടികളുമായി ജയലളിത മുന്നോട്ടു പോകുന്നതിനിടെയാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിധി വരുന്നത്. കോടതി ഉത്തരവ് എന്താകുമെന്നുള്ള ആകാംക്ഷയിലാണു ഭരണപക്ഷവും പ്രതിപക്ഷവും. കേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയാല്‍ ജയലളിതയ്ക്കു മുഖ്യമന്ത്രി സ്ഥാനമൊഴിയേണ്ടിവരും. പിന്നീട് ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാകില്ല. അങ്ങനെവന്നാല്‍, പൂര്‍ണമായും ജയലളിതയെ ആശ്രിച്ചു മുന്നോട്ടു പോകുന്ന അണ്ണാ ഡിഎംകെയ്ക്കു നിലവില്‍ സംസ്ഥാനത്തുള്ള മേല്‍ക്കൈ നഷ്ടമായേക്കും. മറിച്ച് ജയലളിതയെ കോടതി കുറ്റവിമുക്തയാക്കിയാല്‍ പിന്നീടങ്ങോട്ട് അമ്മയുടെ തേരോട്ടമാകും തമിഴകത്തെന്നാണ് വിലയിരുത്തല്‍.
ജയലളിതയ്ക്കു രാജിവെക്കേണ്ടി വന്നാല്‍ പകരം ആരു മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ ഇപ്പോഴും അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്. ഒ. പനീര്‍ശെല്‍വം. സെന്തില്‍ ബാലാജി, നത്തം വിശ്വനാഥന്‍, നവനീത് കൃഷ്ണന്‍ എന്നീ പേരുകള്‍ക്കാണു മുന്‍തൂക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (1 hour ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (4 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

Malayali Vartha Recommends