നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് നാലുമാസം

നഗ്നചിത്രം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അഞ്ച് പേര്‍ ചേര്‍ന്ന് നാലുമാസം കൂട്ടബലാത്സംഗത്തിനിരയാക്കി. ഹൈദ്രബാദ് ഗജപതിപുരം പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്ന സംഭവം കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വെളിച്ചത്തായത്.
രണ്ടാം വര്‍ഷ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി കുളിക്കുന്നത് അയല്‍ക്കാരനായ ശിവാജി (20) മൊബൈല്‍ വീഡിയോയില്‍ പകര്‍ത്തിയതാണ് ബ്ലാക്ക്‌മെയിലിംഗിന് വഴിയൊരുക്കിയത്. നാല് മാസം മുമ്പായിരുന്നു സംഭവം. വീഡിയോ ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ സുഹൃത്തിന്റെ മുറിയിലെത്തിച്ചാണ് ബലാത്സംഗത്തിനിരയാക്കിയത്. മുറിയില്‍ ഉണ്ടായിരുന്ന രണ്ട് പേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
പിന്നീടുളള മാസങ്ങളില്‍ പീഡനത്തിന് ശിവാജിയുടെ രണ്ട് സുഹൃത്തുക്കള്‍ കൂടി ചേര്‍ന്നു. ഈ രംഗങ്ങളെല്ലാം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് അഞ്ച് യുവാക്കളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























